• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഓൺലൈൻ സിനിമാ ടിക്കറ്റ് കൊള്ളയ്ക്ക് നിന്നു കൊടുക്കണോ? തീരുമാനം നാളെ

മോഹൻലാലും, മമ്മൂട്ടിയും പങ്കെടുക്കും

news18india
Updated: February 9, 2019, 2:12 PM IST
ഓൺലൈൻ സിനിമാ ടിക്കറ്റ് കൊള്ളയ്ക്ക് നിന്നു കൊടുക്കണോ? തീരുമാനം നാളെ
മോഹൻലാലും, മമ്മൂട്ടിയും പങ്കെടുക്കും
news18india
Updated: February 9, 2019, 2:12 PM IST
കൊച്ചി: പത്തും പതിനഞ്ചും രൂപയിൽ തുടങ്ങി തീവെട്ടി കൊള്ളയിലേക്ക് നീങ്ങുകയാണ് ഓൺലൈൻ സിനിമ ടിക്കറ്റ് നിരക്കുകൾ. ആരോട് പറയണം എവിടെ പരാതി കൊടുക്കണം എന്നറിയാതെ നെട്ടോട്ടം ഓടുന്ന പ്രേക്ഷകന് ആശ്വാസവാക്കിന് പ്രതീക്ഷ. വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്റെയും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻറെയും നേതൃത്വത്തിൽ സിനിമാ പ്രവർത്തകർ നാളെ കൊച്ചിയിൽ യോഗം ചേരുന്നു. മോഹൻലാലും, മമ്മൂട്ടിയും പങ്കെടുക്കും.

സണ്ണിയും സലിംകുമാറും ഒരു ഫ്രെയിമിൽ; തകർപ്പൻ കമന്റുകളുടെ പൊടിപൂരം

സർക്കാർ നിർദ്ദേശിക്കുന്ന കമ്പനിയെ ഓൺലൈൻ ടിക്കറ്റ് വില്പ്പന ഏൽപ്പിക്കുകയെന്നതാവും മുഖ്യ അജണ്ട. ഇവർ കാര്യങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ, ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 10 രൂപ മാത്രം കമ്മീഷൻ ചാർജ് നൽകിയാൽ മതിയാവും. ഒരാൾ ഒന്നിലധികം ടിക്കെറ്റുകൾ എടുത്താലും ഈ ചാർജ് മാറില്ല. ഇതിൽ അഞ്ചു രൂപ തിയേറ്ററുകാർക്കു ലഭിക്കും. എന്നാൽ ഒരു മുൻ നിര കമ്പനി ഇതിനെതിരായി രംഗത്തുണ്ടെന്നതാണ് വിഷയം. സൂപ്പർ താര, വൻകിട ചിത്രങ്ങൾക്ക് 60 മുതൽ 70 രൂപ വരെ ഈടാക്കുന്നെന്നാണ് ആരോപണം. ടിക്കറ്റിന്റെ എണ്ണം കൂടുമ്പോൾ ഈ റേറ്റും ഒപ്പം കയറും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടു വർഷക്കാലം ഇ-ടിക്കറ്റിങ് സംവിധാനം സർക്കാർ തിയേറ്ററുകളിൽ നടപ്പിലാക്കിയിരുന്നു. കൂടാതെ ചില സ്വകാര്യ തിയേറ്ററുടമകൾ സ്വമേധയായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെയൊക്കെ മറികടന്നാണ് സ്വകാര്യ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കടന്നു വന്നത്. തുടങ്ങിയ നാളുകളിൽ ചെറിയ റേറ്റിന് ടിക്കറ്റ് എടുക്കാൻ സാധിച്ചിരുന്നെങ്കിലും, പതിയെ പതിയെ ഇവർ ഉയർന്ന റേറ്റ് ഈടാക്കുകയായിരുന്നു.

First published: February 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...