• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES DEEPA AJIJOHN ANNOUNCES HER FIRST DIRECTORIAL VISHAM

മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി; ആദ്യ ചിത്രവുമായി ദീപ അജിജോൺ

'വിഷം' എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി നവാഗത സംവിധായക

ദീപ അജിജോൺ

ദീപ അജിജോൺ

  • Share this:
    മലയാള സിനിമയിലേക്ക് ഒരു നവാഗത സംവിധായക കൂടി. നവാഗതയായ ദീപ അജിജോൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വിഷം' (Be wild for a while) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, നടി മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ റിലീസ് ചെയ്തു.

    അജിജോൺ, ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്‌, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'വിഷം' എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന്റെ താരനിർണ്ണയവും മറ്റും പുരോഗമിക്കുന്നു.

    പെർസ്പെക്റ്റീവ് സ്റ്റേഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് എസ്. നായർ നിർവ്വഹിക്കുന്നു.

    സംഗീതം- വിജയ് മാധവ്, ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ.ആർ. ഷിജുലാൽ, എഡിറ്റിംഗ്- അജിത് ഉണ്ണികൃഷ്ണൻ, വസ്ത്രലങ്കാരം- സാമിന ശ്രീനു, മേക്കപ്പ്- റഷീദ് അഹമ്മദ്, ഡിസൈൻസ്- ആന്റണി സ്റ്റീഫെൻസ്.

    തിരുവനന്തപുരം, ബ്രൈമൂർ, ഡൽഹി, കോയമ്പത്തൂർ, എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം ആരംഭിക്കും. നടനും സംവിധായകനുമായ അജി ജോണിന്റെ ഭാര്യായായ ദീപ 'ഊടും പാവും' എന്ന പരമ്പരാഗത ബാലരാമപുരം കൈത്തറി സ്റ്റുഡിയോ ശൃംഖലയുടെ ഉടമയും ടെക്സ്റ്റയിൽ ആർട്ടിസ്റ്റുമാണ്. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.



    Also read: രമേഷ് പിഷാരടി നായകനാവുന്നു; 'നോ വേ ഔട്ട്' ചിത്രീകരണം ആരംഭിച്ചു

    രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്. നിർമ്മിക്കുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു.

    Also read: അന്വേഷിച്ചു, കണ്ടെത്തി; ടൊവിനോ തോമസിന് നായികയായി പുതുമുഖം ആദ്യ പ്രസാദ്

    തിയേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ടൊവിനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന
    'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പുതിയൊരു നായിക; ആദ്യ പ്രസാദ്.

    കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ്, അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിൽ മുത്തുമണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്റെ 'നിഴൽ' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ പ്രസാദ് അവതരിപ്പിച്ചിരുന്നു.

    നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായികാ കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു.

    "ടൊവിനോയെ പോലെയൊരു താരത്തിന്റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴി‍ഞ്ഞതിനു ശേഷം എന്നെ തിരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ ഏറെ എക്സൈറ്റഡാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ," ആദ്യ പ്രസാദ് പറഞ്ഞു.
    Published by:user_57
    First published:
    )}