• HOME
  • »
  • NEWS
  • »
  • film
  • »
  • Malikappuram | നുണകൊണ്ട് ഉരുക്കു മലയുണ്ടാക്കി കോട്ട കെട്ടിയവർക്കുള്ള മറുപടിയാണ് ഈ സിനിമ; പന്തളം കൊട്ടാരത്തിലെ ദീപ വർമയുടെ പോസ്റ്റ്

Malikappuram | നുണകൊണ്ട് ഉരുക്കു മലയുണ്ടാക്കി കോട്ട കെട്ടിയവർക്കുള്ള മറുപടിയാണ് ഈ സിനിമ; പന്തളം കൊട്ടാരത്തിലെ ദീപ വർമയുടെ പോസ്റ്റ്

മാളികപ്പുറം സിനിമയുടെ റിലീസ് അടുക്കുന്ന വേളയിൽ പന്തളം കൊട്ടാരത്തിലെ അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മാളികപ്പുറം

മാളികപ്പുറം

  • Share this:

    ഉണ്ണി മുകുന്ദൻ (Unni Mukundan) നായകവേഷം ചെയ്യുന്ന മലയാള ചിത്രം ‘മാളികപ്പുറം’ (Malikappuram) ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്താൻ കാത്തിരിക്കുന്ന സിനിമയാണ്. ഒരു കൊച്ചുപെൺകുട്ടി തന്റെ സൂപ്പർഹീറോ അയ്യപ്പനെ കാണാൻ കാത്തിരിക്കുന്നതാണ് പ്രമേയം. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്. കോടാനുകോടി അയ്യപ്പ ഭക്തർക്ക് താൻ ഈ സിനിമ സമർപ്പിക്കുന്നു എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

    ഈ വേളയിൽ പന്തളം കൊട്ടാരത്തിലെ അംഗമായ ദീപ വർമ്മ ഒരു പോസ്റ്റുമായി ഫേസ്ബുക്കിൽ വന്നിരിക്കുന്നു. മമ്മൂട്ടിയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ സിനിമയുടെ വീഡിയോ പോസ്റ്റ് ചെയ്താണ് ദീപ വർമയുടെ പോസ്റ്റ്.

    Also read: Malikapuram trailer | പെണ്ണുങ്ങളെ ശബരിമലയിൽ കേറ്റില്ലെന്ന് പറയുന്നത് ഉള്ളതാണോ?

    ‘ശബരിമലയാൻ തുണൈ. ഒരു നുണ എത്ര ആവർത്തിച്ചാലും അത് നുണ തന്നെയായിരിക്കും. സത്യം എത്ര നുണകൊണ്ടു മൂടപ്പെട്ടാലും അത് ഒരു നാൾ പുറം ലോകം അറിഞ്ഞേ തീരു. സത്യം സൂര്യനെപ്പോലെ അത്രേ അസ്തമിച്ചാൽ ഉദിച്ചെ തീരു! ഇത് പ്രകൃതി നിയമം. മാളികപ്പുറത്തമ്മയെ പറ്റി പറഞ്ഞു പരത്തിയ കഥയിൽ സത്യങ്ങൾ മൂടി വെക്കാൻ ശ്രെമിച്ചവർക്ക് ഉള്ളമറുപടി ആണ് ഇത്. ‘മാളികപ്പുറം’ എന്ന സിനിമ. നുണകൊണ്ടു ഉരുക്കു മലയുണ്ടാക്കി മലയ്ക്ക് മുകളിൽ കോട്ട കെട്ടിയവർക്കുള്ള മറുപടി ആണ് ഈ സിനിമ. അഗ്നിയിൽ സ്ഫുടം ചെയ്ത വിശുദ്ധിയുടെ കിരണങ്ങളുമായി നുണക്കൊട്ടാരങ്ങളും ഉരുക്കുകോട്ടകളും ഉരുക്കി ഇല്ലാതാക്കാൻ ഈശ്വരേച്ഛയിൽ ജന്മം കൊണ്ട ഒരാളാണ് അയ്യപ്പൻ,’ ദീപ വർമ്മ കുറിച്ചു.

    മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് നിർമ്മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിർമ്മാണ പങ്കാളികളാണ്.

    നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഡിറ്റർ- ഷമീർ മുഹമ്മദ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.

    ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

    ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലു സിംഗും മാമാങ്കവും. മല്ലു സിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണി മുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

    ചിത്രീകരണ വേളയിൽ പന്തളം രാജകുടുംബാംഗങ്ങൾ ലൊക്കേഷൻ സന്ദർശിച്ചിരുന്നു.

    Published by:user_57
    First published: