നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • താരങ്ങളുടെ വെബ് സീരീസ്, കളി സുഗുവായി ദീപക് പരമ്പോൽ

  താരങ്ങളുടെ വെബ് സീരീസ്, കളി സുഗുവായി ദീപക് പരമ്പോൽ

  • Share this:
   മലയാളത്തിലെ സിനിമാ താരങ്ങൾ അണിനിരക്കുന്ന വെബ് സീരീസാണ് ഇൻസ്റ്റാഗ്രാമം. ബി.ടെക് സംവിധായകൻ മൃദുൽ നായർ സംവിധാനം ചെയ്യുന്ന വെബ് സീരീസിൽ കഥാപാത്രമായ കളി സുഗുവെന്ന കൾസുവായി ദീപക് പരമ്പോൽ എത്തുന്നു. ഇക്കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ആദ്യ പോസ്റ്റർ സമൂഹ മാധ്യമങ്ങൾ വഴി പുറത്തിറക്കി.

   'തലൈവർ'ക്കു മേലെ 'തല'; രജനി ആദ്യ ദിനം രണ്ടാമതാവുന്നത് 27 വർഷത്തിലാദ്യം

   വെബ് സീരീസെന്ന പുത്തൻ തലമുറ ട്രെൻഡ് നമ്മുടെ അഭിനേതാക്കൾക്കിടയിലേക്കും കടന്നു വരുന്നതിൻറെ തെളിവാണ് ഇൻസ്റ്റാഗ്രാമം. സിനിമയുടെ പിൻഗാമിയെന്നു വിശേഷിപ്പിക്കാവുന്ന വെബ് സീരീസ്, വിദേശ രാജ്യങ്ങളിലും ബോളിവുഡിലും ട്രെൻഡായി മാറുമ്പോഴാണ് ഇവിടെയും അതിന്റെ മാറ്റൊലി കേട്ട് തുടങ്ങുന്നത്. ഇൻസ്റാഗ്രാമത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത് നടൻ മമ്മൂട്ടിയാണ്. മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും ചിത്രത്തിൽ അണി നിരക്കുമെന്നു സൂചനയുണ്ടെങ്കിലും അതാരൊക്കെയെന്നു വ്യക്തമാക്കിയിട്ടില്ല.

   മലയാളത്തിൽ വെബ് സീരീസ് എന്ന് കേട്ട് കേൾവിപോലും ഇല്ലാത്ത കാലത്ത് ഒരു താരം ഇത് നിർമ്മിച്ച് തുടങ്ങിയിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ, എസ്‌റ, അനാർക്കലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുദേവ് നായരാണ് വെബ് സീരീസ് നിർമ്മാണം വർഷങ്ങൾക്കു മുൻപേ ആരംഭിച്ചത്. നോട് ഫിറ്റ് എന്ന സീരീസ് ഇതിനോടകം തന്നെ യൂട്യൂബിൽ വന്നു കഴിഞ്ഞു. സ്വകാര്യ മേഖലയിൽ വെബ് സീരീസ് നിർമ്മിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ബോളിവുഡിൽ ജൂഹി ചൗള, സൈഫ് അലി ഖാൻ, ഇർഫാൻ ഖാൻ, നവാസുദ്ദിൻ സിദ്ദിഖി, രാധിക ആപ്‌തെ തുടങ്ങിയവർ ഇതിനോടകം തന്നെ വെബ് സീരീസിൽ ചുവടു വച്ച് കഴിഞ്ഞു.

   First published:
   )}