പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക പദുകോൺ

Deepika Padukone breaks down at the launch of Chhapaak trailer | നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്ന ദീപികയെയാണ് ജനം കണ്ടത്. സിനിമയിലല്ല, ജീവിതത്തിൽ

News18 Malayalam | news18-malayalam
Updated: December 10, 2019, 4:53 PM IST
പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക പദുകോൺ
പൊട്ടിക്കരയുന്ന ദീപിക പദുകോൺ
  • Share this:
ഒരു സാമൂഹിക വിരുദ്ധന്റെ ക്ഷണ നേരത്തെ ക്രൂരത. മാറി മറിഞ്ഞത് ഒരു പെൺകുട്ടിയുടെ ജീവിതവും. കൊലപാതകം പോലെ തന്നെ, ഒരു പക്ഷെ അതിനേക്കാൾ ഹീനമായ ക്രൈം എന്ന നിലയിൽ കണക്കാക്കി പോരുന്നതാണ് ആസിഡ് ആക്രമണം. അത്തരത്തിൽ ജീവിതം മാറിമറിഞ്ഞ യുവതിയുടെ കഥ പറഞ്ഞെത്തുന്ന ബോളിവുഡ് ചിത്രമാണ് ദീപിക പദുകോൺ നായികയാവുന്ന ഛപാക്.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിട്ടുണ്ട്. മിനിറ്റുകൾ നീളുന്ന ആ വീഡിയോ കണ്ട് നിൽക്കുന്നവർക്ക് പോലും നടുക്കം മാറാൻ സമയം എടുക്കും. എങ്കിൽ ആസിഡ് ആക്രമണത്തിന് വിധേയയായ കഥാപാത്രത്തെ അവതരിപ്പിച്ച നായികയുടെ കാര്യവും തീർത്തും വ്യത്യസ്തമല്ല. ട്രെയ്‌ലർ ലോഞ്ച് വേദിയിൽ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്ന ദീപികയെയാണ് ജനം കണ്ടത്.

'എക്കാലത്തും എന്നൊടൊപ്പം നിലനിൽക്കാൻ പോകുന്ന കഥാപാത്രം' എന്നായിരുന്നു ദീപിക ചിത്രത്തിന്റെ ഫസ്റ്റ് ലുക് പങ്കു വച്ച് കുറിച്ചത്.

റാസി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മേഘ്നാ ഗുൽസാർ സംവിധാനം ചെയ്യുന്ന ഛപാക്, ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ പ്രതിനിധിയായ ലക്ഷ്മിയുടെ ജീവിതവും പ്രതിസന്ധികളുമാണ് ചിത്രം. സ്കൂൾ വിദ്യാർഥിയായിരിക്കെയാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്.

 
View this post on Instagram
 

#deepikapadukone gets emotional after watching the trailer launch #viralbhayani @viralbhayani


A post shared by Viral Bhayani (@viralbhayani) on
First published: December 10, 2019, 4:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading