നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ദീപിക പദുകോൺ അമ്മയാവാൻ പോകുന്നോ? പുതിയ ചിത്രം കണ്ട് കണക്കുകൂട്ടലുകളുമായി ആരാധകർ

    ദീപിക പദുകോൺ അമ്മയാവാൻ പോകുന്നോ? പുതിയ ചിത്രം കണ്ട് കണക്കുകൂട്ടലുകളുമായി ആരാധകർ

    Deepika Padukone, Ranveer Singh Trigger Fan Frenzy with Baby Bump Speculations | ദീപികയും രൺവീറും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രം ആണ് വിഷയം

    • Share this:
      താര ദമ്പതികളായ ദീപികയും രൺവീറും അച്ഛനമ്മമാർ ആകാൻ പോകുന്നോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദീപികയും രൺവീറും നടത്തുന്ന 'ഹായ് ഡാഡി, ഹായ് ബേബി' സംഭാഷണങ്ങൾ കണ്ട് തുടങ്ങിയത് മുതലാണ് താര ജോഡികൾ ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതായി ഊഹാപോഹങ്ങൾ ഉടലെടുക്കുന്നത്.

      ദീപികയും രൺവീറും ഒന്നിച്ചുള്ള ചിത്രത്തിൽ ഭർത്താവ് നീല സൂട്ട്‌ അണിഞ്ഞു നിൽക്കുമ്പോൾ ശരീരത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കാറുള്ള ദീപികക്ക് വളരെ അയഞ്ഞ വസ്ത്രവും പിങ്ക് ദുപ്പട്ടയും ആണ് വേഷം.

      ഗർഭിണിയാണെന്ന് തോന്നുന്നു എന്നാണ് ഒരു ഫാൻ അതിനിടയിൽ കമന്റ് ചെയ്തിരിക്കുന്നത്. കൂടുതൽ പേർ ഈ ചോദ്യവുമായി പിന്നെയും രംഗത്തെത്തി.




      രൺവീറിന്റെ ഇൻസ്റ്റ സെഷനിൽ കയറി 'ഹായ് ഡാഡി' എന്ന് ദീപിക കമന്റ്റ് ഇട്ടതു മുതലാണ് ചർച്ചകൾക്ക് തുടക്കം. കമന്റ്റിനൊപ്പം ഒരുപാട് ഇമോജികളും ഉണ്ടായി. "ചേച്ചി നിങ്ങൾക്ക് ഒരെണ്ണം തരാൻ പോകുന്നു" എന്ന് അർജുൻ കപൂർ കൂടി കമന്റ്റ് ചെയ്തതോടു കൂടി ജനം വാർത്ത ഏതാണ്ട് ഉറപ്പിച്ച മട്ടായി.

      ദീപിക ഗർഭിണിയാണെന്ന വാർത്തയോട് ദമ്പതികൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2018ലായിരുന്നു ഇവരുടെ വിവാഹം.

      First published:
      )}