• HOME
  • »
  • NEWS
  • »
  • film
  • »
  • ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയെന്ന് പറയാന്‍ മടിയെന്തിന്?

ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയെന്ന് പറയാന്‍ മടിയെന്തിന്?

കൊച്ചിയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദീപിക

  • Last Updated :
  • Share this:
    ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയെന്ന് തുറന്നു പറയാന്‍ തനിക്ക് മടിയില്ലെന്ന് വ്യക്തമാക്കി നടി ദീപിക പാദുകോൺ. ആത്മാഭിമാനത്തിനായി മാത്രമല്ല, ഇതേ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വേര്‍തിരിവുകള്‍ പ്രകടമാക്കുകയാണ് ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി. കൊച്ചിയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദീപിക.



    വിഷാദരോഗാവസ്ഥയില്‍നിന്ന് അത്ഭുതകരമായാണ് താന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇരുപതോളം ഉല്‍പ്പന്നങ്ങള്‍ക്ക് മോഡലാണ്. എന്നാല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നോക്കി മാത്രമേ പരസ്യങ്ങള്‍ തെരഞ്ഞെടുക്കാറുള്ളൂ. ഫെമിനിസമെന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി നടത്തേണ്ട പോരാട്ടമാണ്.

    മലയാളത്തിലെ ഡബ്ല്യു. സി.സിയുടേതു പോലുള്ള ഇടപെടലുകള്‍ മുംബൈ സിനിമാലോകത്തും ആവശ്യമല്ലേ എന്ന ചോദ്യത്തിന് അത് വേണ്ടതാണെന്നും എന്നാല്‍ അവിടത്തെ നല്ല പുരുഷന്മാരെയും മനസ്സിലാക്കേണ്ടതുണ്ടെന്നും ദീപിക പ്രതികരിച്ചു. കശ്മീര്‍ ഭീകരാക്രമണമടക്കുള്ള പൊതു രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം ഉണ്ട്. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ സമൂഹത്തിന് എന്ത് പ്രയോജനം നല്‍കുമെന്നതാണ് പ്രസക്തമെന്നും ദീപിക ചൂണ്ടിക്കാട്ടി .

    First published: