വിവാഹ ശേഷം ദീപിക പദുക്കോണിന്റെ വസ്ത്രധാരണ രീതി ഇങ്ങനെ

Deepika Padukone's Fashion Sensibilities Have Changed After Marriage, Says Ranveer Singh's Stylist Nitasha Gaurav | ദീപിക കൂടുതൽ പരീക്ഷണങ്ങൾക്ക് തയ്യാറായിരിക്കുകയാണ്

news18-malayalam
Updated: September 3, 2019, 3:46 PM IST
വിവാഹ ശേഷം ദീപിക പദുക്കോണിന്റെ വസ്ത്രധാരണ രീതി ഇങ്ങനെ
ദീപിക
  • Share this:
വസ്ത്രധാരണ താത്പ്പര്യങ്ങളിൽ ബോളിവുഡിലെ ഏതു നടനെക്കാളും ശ്രദ്ധേയനാണ് രൺവീർ സിംഗ്. എന്നാൽ എന്ത് കൊണ്ടാണ് രൺവീർ സ്റ്റൈലുകൾ തെരഞ്ഞെടുക്കുന്നത് എന്ന് സ്റ്റൈലിസ്റ് നിതാഷ ഗൗരവ് പറയുന്നു. കാഷ്വൽ വസ്ത്രധാരണത്തിന് രൺവീർ തന്റെ തന്നെ താത്പ്പര്യങ്ങൾക്കാണ് മുൻ‌തൂക്കം കൊടുക്കുകയത്രേ. എന്നാൽ രൺവീറുമായുള്ള വിവാഹ ശേഷം ദീപികയുടെയും സ്റ്റൈൽ സമവാക്യങ്ങൾ മാറിയിരിക്കുന്നു എന്നാണ് നിതാഷ പറയുന്നത്.

ഒരാളെ വിവാഹം കഴിച്ചു ജീവിക്കുമ്പോൾ അയാളുടെ ചില സ്വഭാവങ്ങൾ തങ്ങളിലേക്കും പടരും എന്നാണ് നിതാഷ പറയുന്നത്. വിവാഹ ശേഷം ദീപികയ്ക്കും ഇത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ആണ് പ്രശ്നം. എന്നാൽ ദീപിക കൂടുതൽ പരീക്ഷണങ്ങൾക്ക് തയ്യാറായിരിക്കുകയാണ് എന്നാണ് നിതാഷയുടെ അഭിപ്രായം. ഇരുവരും ഒന്നിച്ചെത്തുമ്പോൾ ഒരു സ്റ്റൈൽ സ്റ്റേറ്റുമെന്റിൽ എത്തുക എന്നതാണ് പ്രധാനം.

രൺവീറും ദീപികയും 83 എന്ന ക്രിക്കറ്റ് പ്രമേയമാക്കിയ ചിത്രത്തിൽ ഒന്നിച്ചെത്തും. വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ഏപ്രിൽ 2020ന് ചിത്രം തിയേറ്ററിലെത്തും.

First published: September 3, 2019, 3:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading