• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദീപിക- രൺവീർ വിവാഹത്തീയതി നിശ്ചയിച്ചു; വിവാഹം ഇറ്റലിയിൽ

news18
Updated: August 14, 2018, 8:12 PM IST
ദീപിക- രൺവീർ വിവാഹത്തീയതി നിശ്ചയിച്ചു; വിവാഹം ഇറ്റലിയിൽ
news18
Updated: August 14, 2018, 8:12 PM IST
ഗോസിപ്പുകൾക്ക് വിരാമമിട്ട് ബോളിവുഡ് താര ജോഡികളായ രൺവീർ കപൂറും ദീപിക പദുക്കോണും വിവാഹിതരാകുന്നു. നടൻ കബീര്‍ ബേദിയാണ് ഇരുവരുടെയും വിവാഹ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. നവംബർ 20ന് ഇറ്റലിയിൽ വച്ചാണ് വിവാഹം. വിരാട് കോഹ്ലി- അനുഷ്ക വിവാഹം നടന്ന അതേ വേദിയിൽവച്ചു തന്നെയായിരിക്കും ഇരുവരുടെയും വിവാഹം.

രൺവീർ - ദീപിക പ്രണയവും വിവാഹ വാർത്തകളും ഏറെ നാളായി ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് രണ്ടുപേരും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. ദീപിക ലണ്ടനിലെത്തി ആഭരണങ്ങൾ വാങ്ങിയത് നേരത്തെ വാർത്തയായിരുന്നു.

ജൂലൈയിൽ വിവാഹിതരാകുമെന്നാണ് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇരുവരുടെയും തിരക്കുകൾ കാരണമാണ് നവംബറിലേക്ക് മാറ്റിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുന്നത്.

രാംലീലയിൽ അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. പിന്നീട് പല ചടങ്ങുകളിലും ദീപികയും രൺവീറും ഒന്നിച്ച് പങ്കെടുത്തതോടെ ഗോസിപ്പുകൾ ശക്തമായി.
First published: August 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍