• HOME
  • »
  • NEWS
  • »
  • film
  • »
  • 27th IFFK | 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബര്‍ 11 മുതല്‍

27th IFFK | 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബര്‍ 11 മുതല്‍

പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്

27th IFFK

27th IFFK

  • Share this:
27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (27th IFFK) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 11 മുതല്‍. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം.

എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, മാസ്റ്റേഴ്സിന്റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റെട്രോസ്പെക്ടീവ് വിഭാഗം, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ പാക്കേജുകള്‍ 27ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും.

തലസ്ഥാനത്തെ 14 തീയേറ്ററുകളിലാണ് മേള നടക്കുന്നത്.
ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രശസ്ത ഇറാനിയൻ സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് 'സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം സമ്മാനിക്കും'.

സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പോരാടാൻ സിനിമയെ ഒരു മാധ്യമമായി ഉപയോഗിക്കുന്ന നിർഭയരായ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന പുരസ്കാരത്തിൽ അഞ്ച് ലക്ഷം രൂപ നൽകും.

ഇക്കുറി അന്താരാഷ്ട്ര മത്‌സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങൾ മാറ്റുരയ്ക്കും. ഇറാനിൽ നിന്നുള്ള 'ഹൂപോജെ/ ഷെയ്ൻ ബേ സർ' (സംവിധാനം: മെഹ്ദി ഗസൻഫാരി), കെർ (ടാൻ പിർസെലിമോഗ്ലു, തുർക്കി ഗ്രീസ്, ഫ്രാൻസ്) കൺസേൺഡ്‌ സിറ്റിസൺ (ഇദാന് ഹാഗുവൽ, ഇസ്രയേൽ),
കോർഡിയലി യുവേഴ്സ് / കോർഡിയൽമെന്റ് റ്റ്യൂസ് (ഐമർ ലബകി, ബ്രസീൽ), ആലം (ഫിറാസ് ഖൗറി ടുണീഷ്യ, പാലസ്തീൻ, ഫ്രാൻസ്, സൗദി അറേബ്യ, ഖത്തർ), കൺവീനിയൻസ് സ്റ്റോർ / പ്രോഡുക്റ്റി 4 (മൈക്കൽ ബൊറോഡിൻ റഷ്യ, സ്ലൊവേനിയ, തുർക്കി), ഉട്ടാമ (അലജാന്ദ്രോ ലോയ്സ ഗ്രിസ്റ്റ്; ബൊളീവിയ, ഉറുഗ്വേ, ഫ്രാൻസ്), മെമ്മറിലാൻഡ് / മിയെൻ (കിം ക്യൂ ബട്ട്; വിയറ്റ്നാം, ജർമ്മനി), ടഗ് ഓഫ് വാർ/ വുത എൻ കുവുതെ (അമിൽ ശിവ്ജി ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ഖത്തർ, ജർമ്മനി), ക്ലോണ്ടികെ (മേരിന എർ ഗോർബച്ച്, യുക്രെയ്ൻ, തുർക്കി) എന്നീ ചിത്രങ്ങളാണ് മത്സരിക്കുക.

Summary: Delegate registration for 27th IFFK begins on November 11, 2022
Published by:user_57
First published: