തിയേറ്ററിൽ നിന്നോ, ആമസോണിൽ നിന്നോ ലൂസിഫർ കണ്ടവർ ഈ രംഗം കണ്ടിട്ടുണ്ടാവില്ല, തീർച്ച
Deleted Mohanlal scene in Lucifer is out | അന്ന് മാറ്റി വച്ച രംഗം ഇപ്പോൾ സംവിധായകൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ്
news18india
Updated: May 21, 2019, 6:25 PM IST

ലൂസിഫറിൽ മോഹൻലാൽ
- News18 India
- Last Updated: May 21, 2019, 6:25 PM IST IST
തിയേറ്ററിൽ പോയവരും കണ്ടിട്ടില്ല, ആമസോൺ പ്രൈമിൽ കയറിയവരും കണ്ടില്ല. കാരണം മറ്റൊന്നുമല്ല, ഈ സീൻ ലൂസിഫർ സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അന്ന് മാറ്റി വച്ച രംഗം ഇപ്പോൾ സംവിധായകൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. മോഹൻലാൽ നെഞ്ചത്ത് ചവിട്ടി പിടിക്കുന്ന പോലീസുകാരൻ മയിൽവാഹനവും നായകൻ സ്റ്റീഫൻ നെടുമ്പള്ളിയും നേർക്കുനേർ വരുന്നൊരു രംഗമാണിത്. ഒപ്പം ഹെൽമെറ്റ് ഇല്ലാതെ ബൈക് ഓടിച്ചു നായകൻ വരുന്നത് കാരണം, ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് തീർച്ചയായും ധരിക്കണം എന്ന നിർദേശവും സംവിധായകൻ കുറിക്കുന്നുണ്ട്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രം 200 കോടിയിലേറെ കളക്ഷൻ നേടി റെക്കോർഡ് ഇട്ടിരിക്കുകയാണ്. ചിത്രം മാര്‍ച്ച് 28നാണ് റിലീസായത്. കേരളത്തില്‍ മാത്രം നാനൂറ് തിയേറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂസിഫർ’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, നന്ദു, ബാല, സാനിയ അയ്യപ്പൻ, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.