• HOME
  • »
  • NEWS
  • »
  • film
  • »
  • 96 ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത വീഡിയോ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത്

96 ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത വീഡിയോ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത്

  • Last Updated :
  • Share this:
    എസ് ജാനകിയും, എസ്. ജാനകി ദേവിയും നേരിൽ കാണുന്ന മുഹൂർത്തം. 96 ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത വീഡിയോ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത്. രണ്ടു ദിവസം മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോ 28 ലക്ഷത്തിലധികം വ്യൂസ് നേടി ട്രെൻഡിങ് നമ്പർ വൺ ആയിട്ടുണ്ട്. എസ്. ജാനകിയുടെ വീടിനു പുറത്ത് ജാനുവെന്നു വിളിക്കുന്ന ജാനകിയും സുഹൃത്ത് റാമും ചുറ്റിപ്പറ്റി നയിക്കുന്നതാണ്‌ സന്ദർഭം. രാത്രിയായതിനാൽ കാണാൻ സാധിക്കില്ലെന്ന് കരുതി, വീടിന് പുറത്തു നിന്ന് ഒരു ഫോട്ടോ എടുത്തു തിരികെ പോവാൻ അവർ തീരുമാനിക്കുന്നു.



    ജാനു പോസ് ചെയ്യുന്നതും, ഒരു കാർ കുറുകെ വന്നു പെടുന്നു. റാം ഡ്രൈവറുമായി സംസാരിക്കുന്ന വേളയിലാണ് ഉള്ളിൽ ഗായിക എസ്. ജാനകിയാണെന്നവർ തിരിച്ചറിയുന്നത്. പരിഭ്രമവും അത്ഭുതവും ചേർന്ന ഭാവത്തിൽ നിൽക്കുന്ന ജാനുവിനെയും സുഹൃത്തിനെയും അവർ വീടിനുള്ളിലേക്ക് ക്ഷണിക്കുന്നു. ജാനു എന്ത് പ്രതീക്ഷിച്ചോ, അതിലും കൂടുതലാണ് ജാനകിക്കൊപ്പം ചിലവഴിക്കാൻ സാധിക്കുന്നത്. കോടയിൽ വാടാത... എന്ന ഗാനം ജാനുവിനെ കൊണ്ട് പാടിപ്പിക്കുമ്പോൾ, തിരുത്താനും, മാറ്റി പറഞ്ഞു കൊടുക്കാനും പ്രിയ ഗായികയുണ്ട്. ഈ മനോഹര രംഗം എന്തിന് ചിത്രത്തിൽ നിന്നും മുറിച്ചു കളഞ്ഞു എന്നാണിപ്പോൾ ആരാധകരുടെ ചോദ്യം.

    First published: