നാല് സഹോദരന്മാർ മാത്രം പാർക്കുന്ന 'തീട്ടപ്പറമ്പിലെ' വീട്ടിൽ പെണ്ണുങ്ങൾ താമസക്കാരായി എത്തുന്നതോടെ അമ്മയെ വിളിച്ചു കൊണ്ടുവരാൻ പോകുന്ന നെപ്പോളിയന്റെ മക്കളെ മറന്നില്ലല്ലോ അല്ലെ? കുമ്പളങ്ങി നൈറ്റ്സിലെ ആ നാല് ആങ്ങളമാരുടെ ഒറ്റക്കെട്ടായുള്ള പോക്ക് ചിത്രത്തിലെ എടുത്തുപറയത്തക്ക സീനുകളിൽ ഒന്നാണ്. ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്തു കളഞ്ഞ 55 സെക്കന്റ് നീളുന്ന വീഡിയോ അണിയറയിൽ നിന്നും പുറത്തു വന്നിരിക്കയാണ്. അമ്മയെ കാണാൻ വൃത്തിയും വെടിപ്പുമുള്ള വേഷം തിരഞ്ഞെടുക്കാൻ തുണിക്കടയിൽ കയറുന്ന സഹോദരന്മാരുടെ രംഗമാണിത്. അമ്മ വന്നാൽ വീട്ടിൽ സ്ത്രീകൾ താമസിക്കുന്നതിൽ ഉണ്ടായ ചീത്തപ്പേര് മാറ്റാനുള്ള പോക്കായിരുന്നത്.
പക്ഷെ മക്കളുടെ അഭ്യർത്ഥന ചെവികൊള്ളാതെ, തിരികെയെത്താൻ വിസമ്മതിക്കുന്ന അമ്മ ലീലാമ്മയെയാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്. സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, മാത്യു എന്നിവരാണ് സഹോദരങ്ങളായി എത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.