നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഈ ഫാൻസ്‌ ഉള്ളതിന്റെ പ്രശ്നമിതാണ്; വരനെ ആവശ്യമുണ്ട് സിനിമയിലെ ഡിലീറ്റ് ചെയ്ത സീൻ വൈറലാവുന്നു

    ഈ ഫാൻസ്‌ ഉള്ളതിന്റെ പ്രശ്നമിതാണ്; വരനെ ആവശ്യമുണ്ട് സിനിമയിലെ ഡിലീറ്റ് ചെയ്ത സീൻ വൈറലാവുന്നു

    Deleted scene from Varane Avashyamund movie trending on YouTube | ശോഭനയും കല്യാണിയും ചേർന്നുള്ള രസകരമായ രംഗം യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്

    വരനെ ആവശ്യമുണ്ട്

    വരനെ ആവശ്യമുണ്ട്

    • Share this:
      'വരനെ ആവശ്യമുണ്ട്' സിനിമയിലെ ഡിലീറ്റ് ചെയ്ത സീൻ വൈറലാവുന്നു. ശോഭനയും കല്യാണിയും ചേർന്നുള്ള രസകരമായ രംഗം യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിപ്രഷൻ മൂഡിലുള്ള നികിതയും അമ്മയും തമ്മിലെ സംഭാഷണമാണ് ഈ വിഡിയോയിൽ. നാല് ലക്ഷത്തോളം പേർ വീഡിയോ കണ്ടിരുന്നു.

      ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. രാഷ്ട്രീയ പ്രവേശം നൽകിയ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി സിനിമയിൽ മടങ്ങിയെത്തിയ ചിത്രം കൂടിയാണ്. മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് ചിത്രം നേടിയത്.

      പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

      First published:
      )}