• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിവാദങ്ങൾക്കൊപ്പം ആക്സിഡന്‍റൽ പ്രൈംമിനിസ്റ്ററിന് ആദ്യദിനം നാലര കോടി


Updated: January 13, 2019, 8:04 AM IST
വിവാദങ്ങൾക്കൊപ്പം ആക്സിഡന്‍റൽ പ്രൈംമിനിസ്റ്ററിന് ആദ്യദിനം നാലര കോടി

Updated: January 13, 2019, 8:04 AM IST
മുംബൈ: മൻമോഹൻ സിങിന്‍റെ പ്രധാനമന്ത്രി ജീവിതം ഇതിവൃത്തമാക്കിയ ആക്സിഡന്‍റൽ പ്രൈംമിനിസ്റ്റർ എന്ന സിനിമയ്ക്ക് ആദ്യദിനം നാലര കോടി രൂപ കളക്ഷൻ ലഭിച്ചു. ചിത്രത്തിന്‍റെ പിന്നണിയിലുള്ള പെൻ സ്റ്റുഡിയോസ് പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. മോശം റിവ്യൂ ആയിട്ടും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. കോൺഗ്രസിന്‍റെ കനത്ത പ്രതിഷേധങ്ങൾക്കിടെയാണ് ചിത്രം പ്രദർശനം തുടരുന്നത്. ചിത്രത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്നും, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്നും പ്രധാന വേഷം അഭിനയിച്ച അനുപം ഖേർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയ ആക്സിഡന്‍റൽ പ്രൈംമിനിസ്റ്റർ ഡൽഹിയിൽ ഉൾപ്പടെ കനത്ത സുരക്ഷയിലാണ് പ്രദർശനം തുടരുന്നത്. ചിത്രം മൻമോഹൻ സിങിനെയും ഇന്ത്യയെയും ലോകത്തിന് മുന്നിൽ അപമാനിക്കുന്നതാണെന്നും, ഇത് പ്രദർശിപ്പിക്കരുതെന്നും ചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ ഡൽഹി യുവജനവിഭാഗം കഴിഞ്ഞ ദിവസം തിയറ്റർ ഉടമകൾക്ക് കത്ത് നൽകിയിരുന്നു. മൻമോഹൻ സിങ്ങിന്‍റെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരുവിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആക്സിഡന്റൽ‌ പ്രൈം മിനിസ്റ്ററും ഉറിയും ഇന്ന് തിയറ്ററുകളിൽ

കനത്ത പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ ലുധിയാനയിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പ്രദർശനം നിർത്തിവെക്കേണ്ടിവന്നിരുന്നു. കൽക്കത്തയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം മൾട്ടിപ്ലക്സുകളിലെ പ്രദർശനം റദ്ദാക്കിയിരുന്നു.
First published: January 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...