• HOME
 • »
 • NEWS
 • »
 • film
 • »
 • Pulli | കയ്യിൽ വിലങ്ങണിഞ്ഞ ദേവ് മോഹൻ; 'പുള്ളി' സിനിമയുടെ പോസ്റ്റർ പുറത്ത്

Pulli | കയ്യിൽ വിലങ്ങണിഞ്ഞ ദേവ് മോഹൻ; 'പുള്ളി' സിനിമയുടെ പോസ്റ്റർ പുറത്ത്

ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളിയിൽ ജയിൽപുള്ളിയായാണ് ദേവ് മോഹന്റെ കഥാപാത്രം

പുള്ളി

പുള്ളി

 • Last Updated :
 • Share this:
  ദേവ് മോഹൻ (Dev Mohan) നായകനാകുന്ന ചിത്രം പുള്ളിയുടെ (Pulli movie) പോസ്റ്റർ എത്തി. കയ്യിൽ വിലങ്ങണിഞ്ഞ ദേവ് മോഹനാണ് പോസ്റ്ററിൽ. ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളിയിൽ ജയിൽപുള്ളിയായാണ് ദേവ് മോഹൻ എത്തുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി.ബി. രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ദുൽഖർ സൽമാനാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

  ദേവ് മോഹൻ്റെ ആദ്യ തിയറ്റർ റിലീസായ പുളളി ഫെബ്രുവരിയിലാണ് ആഗോള റിലീസായെത്തുന്നത്. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം- ബിനു കുര്യൻ, ചിത്രസംയോജനം- ദീപു ജോസഫ്, സംഗീതം- ബിജിബാൽ, കലാസംവിധനം- പ്രശാന്ത് മാധവ്, സംഘട്ടനം - വിക്കി മാസ്റ്റർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ. തോമസ്, പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
  Also read: അമ്മാവന്റെ വഴിയേ മരുമകളും; അഭിനയജീവിതം ആരംഭിക്കാനൊരുങ്ങി സൽമാന്റെ അന്തരവൾ

  സൽമാൻ ഖാന്റെ മരുമകളും അൽവിര ഖാൻ- അതുൽ അഗ്നിഹോത്രി ദമ്പതിമാരുടെ മകളുമായ അലിസ അഗ്നിഹോത്രി (Alizeh Agnihotri) ഉടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകൾ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെങ്കിലും, ജംതാര സംവിധായകൻ സോമേന്ദ്ര പാധിയാണ് അലിസയുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, സംവിധായകൻ റിപ്പോർട്ട് സ്ഥിരീകരിക്കുകയും, അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടുകയും ചെയ്തു.

  "ബാക്കിയുള്ള അഭിനേതാക്കളെ ലോക്ക് ചെയ്തതിന് ശേഷം ഞങ്ങൾ സിനിമ പ്രഖ്യാപിക്കും. അപ്പോഴാണ് ഞങ്ങൾ ഷൂട്ടിങ്ങിലേക്ക് പോകാൻ തയ്യാറാവുക," ETimesനോട് സംസാരിച്ച സോമേന്ദ്ര പാധി വെളിപ്പെടുത്തി. സിനിമ യുവാക്കളെ കേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപാട് പുതുമുഖങ്ങൾ ഉണ്ടാവും. ഏതെങ്കിലും ഒരു നായികയെ കേന്ദ്രീകരിച്ചുള്ളതല്ല ചിത്രം. ഇത് തികച്ചും വ്യത്യസ്തമായ അരങ്ങേറ്റം ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

  Summary: A handcuffed image of Dev Mohan from the movie Pulli has been out on social media. The very first Malayalam theatre release of Dev Mohan is expected to hit the big screen soon
  Published by:user_57
  First published: