ശക്തിമാന്റെ പേരിൽ പരാതി: സംവിധായകൻ ഒമർ ലുലു വിശദീകരണം നൽകും

Dhamakka director Omar Lulu to give clarification on Shaktimaan copyright issue | തന്നോട് അനുവാദം ചോദിക്കാതെ മലയാള ചിത്രത്തിൽ ശക്തിമാന്റെ വേഷം കണ്ടതിനാലാണ് ഫെഫ്ക യൂണിയന് മുകേഷ് ഖന്ന പരാതി സമർപ്പിച്ചത്

news18-malayalam
Updated: September 14, 2019, 6:05 PM IST
ശക്തിമാന്റെ പേരിൽ പരാതി: സംവിധായകൻ ഒമർ ലുലു വിശദീകരണം നൽകും
Dhamakka director Omar Lulu to give clarification on Shaktimaan copyright issue | തന്നോട് അനുവാദം ചോദിക്കാതെ മലയാള ചിത്രത്തിൽ ശക്തിമാന്റെ വേഷം കണ്ടതിനാലാണ് ഫെഫ്ക യൂണിയന് മുകേഷ് ഖന്ന പരാതി സമർപ്പിച്ചത്
  • Share this:
ഒമർ ലുലു ചിത്രം ധമാക്കയിലെ ശക്തിമാൻ കഥാപാത്രത്തിന്റെ പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി മുകേഷ് ഖന്ന നൽകിയ പരാതിക്ക് വിശദീകരണം നൽകുമെന്ന് സംവിധായകൻ. ഈ ചിത്രത്തിൽ ശക്തിമാനായി മുകേഷ് വേഷം ധരിച്ചു നിൽക്കുന്ന ചിത്രം വൈറൽ ആയിരുന്നു. ഇതേത്തുടർന്നാണ് ശക്തിമാനായി വേഷമിടുകയും ദൂരദർശന് വേണ്ടി പരമ്പര നിർമ്മിക്കുകയും ചെയ്ത മുകേഷ് ഖന്ന പരാതിയുമായെത്തിയത്. തന്നോട് അനുവാദം ചോദിക്കാതെ മലയാള ചിത്രത്തിൽ ശക്തിമാന്റെ വേഷം കണ്ടതിനാലാണ് ഫെഫ്ക യൂണിയന് മുകേഷ് ഖന്ന പരാതി സമർപ്പിച്ചത്.

Read this: ശക്തിമാനായി മുകേഷ്; ഫെഫ്ക്കക്ക് പരാതിയുമായി മുകേഷ് ഖന്ന

ഒമർ ലുലു ചിത്രത്തിൽ മുകേഷിന് ആദ്യന്തം ശക്തിമാനായി വേഷമില്ലെന്നും, ഒരു ചെറിയ രംഗത്തിൽ മാത്രമുള്ള സാന്നിധ്യമാണെന്നും, പരാതി ലഭിച്ച സാഹചര്യത്തിൽ വിശദീകരണം നൽകുമെന്നും ഒമർ ലുലു ഔദ്യോഗിക വൃത്തങ്ങളിലൂടെ വ്യക്തമാക്കുന്നു. വിശദീകരണം തൃപ്തികരമായി പരാതിക്കാരന് തൊന്നിയില്ലെങ്കിൽ മാത്രം ചിത്രത്തിൽ നിന്നും രംഗം മുറിച്ചുമാറ്റുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ഒമർ ലുലു പറയുന്നു. 
View this post on Instagram

 

A post shared by White Paper (@whitepaper.pr) on


നിലവിൽ ചിത്രീകരണം നടക്കുന്ന ചിത്രം നവംബർ മാസം റിലീസ് പ്രതീക്ഷിക്കുന്നു. അരുൺ, നിക്കി ഗിൽറാണി എന്നിവരാണ് നായികാ നായകന്മാർ.

First published: September 14, 2019, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading