മലയാളത്തിൽ ഒരു നായിക ഓട്ടർഷയുമായി വന്നു പോയതേയുള്ളൂ. ഒരു മുഴുനീള നായികാ ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായി തിളങ്ങിയത് അനുശ്രീയാണ്. ഇനി പ്രതീക്ഷ മലയാളികളുടെ പ്രിയപ്പെട്ട സായ് പല്ലവിയിലാണ്. ഈ ആഴ്ച തിയേറ്ററുകളിലെത്താൻ കാത്തു നിൽക്കുന്ന ധനുഷ് ചിത്രം മാരി 2ലാണ് വ്യത്യസ്ത വേഷവുമായി സായ് എത്തുന്നത്. ഓട്ടോ ഓടിക്കൽ അത്ര എളുപ്പമല്ലെന്ന് സായ്‌ക്ക് മനസ്സിലായി. എന്നാൽ സെറ്റിൽ ഓട്ടോ ഓടിക്കാൻ നേരത്തു തനിക്കു സഹായവുമായി വന്നത് മറ്റാരുമല്ല, നായകൻ ധനുഷ് തന്നെയാണ് എന്നാണു സായ് പറയുന്നത്.
ഓട്ടോറിക്ഷ ഡ്രൈവർ അറാത്ത് ആനന്ദിയാവാൻ ഓട്ടോ പഠിക്കാതെ മറ്റു മാർഗ്ഗമില്ലാതായി. അപ്പോഴാണ് സായ്ക്കു സഹായവുമായി ധനുഷ് എത്തിയത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സായ്. ഒപ്പമുള്ളവരെല്ലാം കളിയാക്കിയെങ്കിലും കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടു പോവാൻ സായ്‌ക്ക് കഴിഞ്ഞു.
വരലക്ഷ്മി ശരത്കുമാർ മറ്റൊരു നായികാ വേഷം കൈകാര്യം ചെയ്യുന്നു. മലയാളി താരം ടൊവിനോ തോമസ് ബീജയെന്ന വില്ലൻ കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബാലാജി മോഹനാണ്. ധനുഷിന്റെ വണ്ടർബാർ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം. അന്യ ഭാഷയിൽ നെഗറ്റിവ് കഥാപാത്രമായി ടൊവിനോ എത്തുന്നതിതാദ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dhanush, Maari 2, Sai Pallavi, Tamil movie, ധനുഷ്, സായി പല്ലവി