• HOME
  • »
  • NEWS
  • »
  • film
  • »
  • മലയാളം വിളിച്ചു; പാട്ടുംപാടി ധനുഷ് വന്നു

മലയാളം വിളിച്ചു; പാട്ടുംപാടി ധനുഷ് വന്നു

Dhanush is singer/songwriter for Brother's Day movie | വെറുതെ പാട്ടുപാടി പോവുകയല്ല ധനുഷ് ചെയ്തത്, വരികൾ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്

  • Share this:
    'സച്ചിൻ, സച്ചിൻ', 'വൈ ദിസ് കൊലവെറി' ഒക്കെ പാടി മലയാളിയുടെ മനസ്സിൽ ഒരു നടൻ എന്നതിലുപരി ജനകീയ ഗായകൻ എന്ന നിലയിൽ കൂടി ഇടം നേടിയ താരമാണ് ധനുഷ്. പിന്നീട് മലയാളത്തിനോടുള്ള സ്നേഹം വണ്ടർബാർ ഫിലിംസ് എന്ന തന്റെ നിർമ്മാണ കമ്പനിയുടെ പ്രൊഡക്ഷന്റെ രൂപത്തിൽ കേരളത്തിൽ എത്തി.

    ഇപ്പോൾ ഇതാ മലയാളം വിളിച്ചതും പാട്ടുംപാടി വന്നിരിക്കുകയാണ് പ്രിയ ധനുഷ്. പൃഥ്വിരാജ് നായകനായി ഷാജോൺ നിർമ്മിക്കുന്ന മലയാള ചിത്രം ബ്രദേഴ്‌സ് ഡേയിലാണ് ധനുഷ് ഗായകനാവുന്നത്. വെറുതെ പാട്ടുപാടി പോവുകയല്ല ധനുഷ് ചെയ്തത്, വരികൾ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. എമിൽ കാൾട്ടൻ ആണ് ഈ ഗാനത്തിന്റെ പ്രോഗ്രാമിംഗ്.



    മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രമാണ്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ഇത്. രചനയും സംവിധാനവും ഷാജോൺ കൈകാര്യം ചെയ്തിരിക്കുന്നു. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, അയ്‌മ റോസ്മി തുടങ്ങിയവർ ഈ ചിത്രത്തിൽ നായികാ വേഷത്തിലെത്തും.

    4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മികച്ചൊരു വേഷം ഷാജോൺ കൈകാര്യം ചെയ്തിരുന്നു.

    First published: