ധനുഷും സായ് പല്ലവിയും, റൗഡി ബേബി ട്രെൻഡിങ് നമ്പർ വൺ

news18india
Updated: January 3, 2019, 12:21 PM IST
ധനുഷും സായ് പല്ലവിയും, റൗഡി ബേബി ട്രെൻഡിങ് നമ്പർ വൺ
മാരി 2ലെ സായിയുടെ തകർപ്പൻ നൃത്തരംഗമുള്ള റൗഡി ബേബി വൻ ഹിറ്റാണ്
  • Share this:
സായ് പല്ലവി- ധനുഷ് ഗാനം റൗഡി ബേബി യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാരി 2ലെ വീഡിയോ സോംഗാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇപ്പോൾ തന്നെ വീഡിയോ കണ്ടവരുടെ എണ്ണവും 40 ലക്ഷം കടന്നു. നവംബർ അവസാനത്തോടെ യൂട്യൂബിൽ എത്തിയ ഇതിന്റെ തന്നെ ലിറിക്കൽ വീഡിയോ നാല് കോടിക്ക് മുകളിൽ വ്യൂസ് നേടി മുന്നിലെത്തിയിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ തന്നെ സായിയുടെ തട്ട് പൊളിപ്പൻ ചുവടുകൾ കൊണ്ട് ശ്രദ്ധേയമായി മാറുകയാണ് റൗഡി ബേബി.ആറാത്ത് ആനന്ദി എന്ന ഓട്ടോ ഡ്രൈവർ കഥാപാത്രമായാണ് സായ് പല്ലവിയുടെ വരവ്. ധനുഷ് നായകനാവുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു നായിക. പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് തമിഴ്‍നാട് സ്വദേശിയായ സായ്. ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ ടൊവിനോ തോമസ്സുമുണ്ട്. ബീജയെന്ന വില്ലൻ വേഷമാണ്. കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നതും ടൊവിനോ തന്നെയാണ്. 2015 ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. റൊമാൻറിക് ആക്ഷൻ വിഭാഗത്തിലാണ് ചിത്രം. ആദ്യ ഭാഗത്തിൽ കാജൽ അഗർവാളായിരുന്നു നായിക.

ഉടൻ തന്നെ മലയാള സിനിമയിൽ സായ് എത്തുന്നതും കാത്തിരിപ്പാണ് ആരാധകർ. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ.

First published: January 3, 2019, 12:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading