• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശ്രീലങ്കയിലും റെക്കോർഡിട്ട് 'ദൃശ്യം'

news18
Updated: July 30, 2018, 6:06 PM IST
ശ്രീലങ്കയിലും റെക്കോർഡിട്ട് 'ദൃശ്യം'
news18
Updated: July 30, 2018, 6:06 PM IST
മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറന്ന ദൃശ്യം. മലയാളത്തിലെ ഗംഭീര വിജയത്തിനു പിന്നാലെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ കൂടി റീ മേക്ക് ചെയ്തിരുന്നു. ഇതിനു പുറമെ ചിത്രം കടൽകടന്ന് ശ്രീലങ്കയിലെത്തി.

ഇപ്പോഴിതാ ശ്രീലങ്കയിലും മികച്ച വിജയം കൊയ്തിരിക്കുകയാണ് ചിത്രം. ശ്രീലങ്കയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ചിത്രം. ഇതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ശ്രീലങ്കൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ജീത്തു ജോസഫിനെയും ക്ഷണിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ ജീത്തു ജോസഫ് ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തിരുന്നു.

ധർമയുദ്ധയ എന്നാണ് ശ്രീലങ്കൻ ദൃശ്യത്തിന്റെ പേര്. പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ ചെയ്യാർ രവിയാണ് ചിത്രം സംവിധാനം ചെയ്തത്. ജാക്സൺ ആന്റണി, ദിൽഹാനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍