• HOME
 • »
 • NEWS
 • »
 • film
 • »
 • Dasara | മാസായി നാനിയുടെ 'ധൂം ധൂം ദോസ്ഥാൻ'; ദസറയിലെ സിംഗിൾ നേടിയത് അരക്കോടിയിലേറെ വ്യൂസ്

Dasara | മാസായി നാനിയുടെ 'ധൂം ധൂം ദോസ്ഥാൻ'; ദസറയിലെ സിംഗിൾ നേടിയത് അരക്കോടിയിലേറെ വ്യൂസ്

കിടിലൻ നൃത്തചുവടുകളുമായി കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ലോക്കൽ സ്ട്രീറ്റ് സോങ്ങുമായി നാനി

 • Share this:
  നാനിയുടെ (Nani) മാസ് ആക്ഷൻ ചിത്രം ദസറയിലെ (Dasara movie) ആദ്യ സിംഗിൾ 'ധൂം ധൂം ദോസ്ഥാൻ' ദസറയ്ക്ക് പുറത്തിറങ്ങി. ഗാനം അരക്കടിയിലേറെ വ്യൂസ് നേടിക്കഴിഞ്ഞു. നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്.

  സന്തോഷ് നാരായൺ ഈണം പകർന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധൂം ദോസ്ഥാൻ' കിടിലൻ നൃത്തചുവടുകളുമായി കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ലോക്കൽ സ്ട്രീറ്റ് സോങ് ആയാണ് ഒരുക്കിയിട്ടുള്ളത്.

  സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകി. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ് ആക്ഷൻ പായ്ക്ക്ഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  ഛായാഗ്രഹണം: സത്യൻ സൂര്യൻ ISC, സംഗീതം: സന്തോഷ് നാരായണൻ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. പി.ആർ.ഒ.- ശബരി.  Also read: Alia Bhatt | ആലിയ ഭട്ടിൻെറ ബേബി ഷവറിനെത്തി സൂപ്പർതാരങ്ങൾ; ചിത്രങ്ങളുമായി ആലിയയും

  ബോളിവുഡ് സൂപ്പർതാരങ്ങളായ ആലിയ ഭട്ടും (Alia Bhatt) രൺബീർ കപൂറും (Ranbir Kapoor) തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ബുധനാഴ്ചയാണ് ആലിയയുടെ ബേബി ഷവർ മുംബൈയിലുള്ള അവരുടെ വസതിയിൽ വെച്ച് നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷഹീൻ ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ചടങ്ങിന് മോടികൂട്ടി.

  മറ്റുചില താരങ്ങളെപ്പോലെ എല്ലാവരുടെയും മുൻപിൽ സ്നേഹപ്രകടനം നടത്തുന്ന കൂട്ടത്തിലല്ല രൺബീർ. എന്നാൽ തനിക്കു ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ചു രൺബീർ വാചാലനാവുകയും ചെയ്യും. ബേബി ഷവർ ചടങ്ങിൽ രൺബീർ പ്രണയപുരസരം ഭാര്യയെ ചേർത്തുപിടിച്ച ചിത്രങ്ങൾ ആലിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

  ഇരുവരും ഒന്നിച്ച ആദ്യചിത്രം 'ബ്രഹ്മാസ്ത്ര' അടുത്തിടെയാണ് റിലീസ് ചെയ്തത്. ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ആലിയയും രൺബീറും ഡേറ്റിംഗ് ആരംഭിച്ചത്. 2018ൽ സോനം കപൂറിന്റെ വിവാഹ ചടങ്ങിൽ വച്ച് അവർ തങ്ങളുടെ ബന്ധം പരസ്യമാക്കി. ഈ വർഷമാദ്യം വരെ അവർ ഡേറ്റിംഗ് നടത്തിയ ശേഷം ഏപ്രിലിലാണ് വിവാഹിതരായത്.
  Published by:user_57
  First published: