• HOME
  • »
  • NEWS
  • »
  • film
  • »
  • Dhyan | Aju | കണ്ണൂർ പശ്ചാത്തലത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് ചിത്രം 'നദികളിൽ സുന്ദരി യമുന'

Dhyan | Aju | കണ്ണൂർ പശ്ചാത്തലത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് ചിത്രം 'നദികളിൽ സുന്ദരി യമുന'

കണ്ണൂരിൻ്റെ സാമൂഹ്യവും, രാഷ്ടീയവും പശ്ചാത്തലമാക്കി രസകരമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്

  • Share this:
    ധ്യാൻ ശ്രീനിവാസനും (Dhyan Sreenivasan) അജു വർഗീസും (Aju Varghese) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നദികളിൽ സുന്ദരി യമുന' (Nadikalil Sundari Yamuna).
    സിനിമാറ്റിക്ക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, മുരളി കുന്നുംപുറത്ത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിജേഷ് പണത്തൂർ ഉണ്ണി വെള്ളാറ എന്നിവർ ചേർന്നു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

    കണ്ണൂരിൻ്റെ സാമൂഹ്യവും, രാഷ്ടീയവും പശ്ചാത്തലമാക്കി രസകരമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, മനോജ്.കെ.യു. (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ഭാനു പയ്യന്നൂർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
    ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.  നായികാനിർണ്ണയം പൂർത്തിയായി വരുന്നു.

    മനു മഞ്ജിത്ത്, നിധീഷ് നടേരി എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി, ഛായാഗ്രഹണവും, രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

    കലാസംവിധാനം - അജയൻ മങ്ങാട്, കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജയൻ പൂങ്കുളം, നിർമ്മാണ നിർവ്വഹണം - സജീവ് ചന്തിരൂർ. സെപ്റ്റംബർ 20 മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലായി ആരംഭിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.



    Also read: ഐശ്വര്യ രാജേഷ് നായിക; 'ഡ്രൈവർ ജമുന' ട്രെയ്‌ലർ റിലീസ് ചെയ്‌തു

    നടി ഐശ്വര്യ രാജേഷ് (Aishwarya Rajesh) പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഡ്രൈവർ ജമുന' യുടെ (Driver Jamuna) ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. 'ഒരു ഔട്ട്-ആൻഡ് ഔട്ട് റോഡ് മൂവി ആയിട്ട് ഒരുങ്ങുന്ന ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തിൽ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്. കിൻസ്ലിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 18 റീൽസിന്റെ ബാനറിൽ എസ്പി ചൗത്താരിയാണ് നിർമ്മിക്കുന്നത്.

    തമിഴിന് ​​പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങും. ഐശ്വര്യയെ കൂടാതെ ഈ ചിത്രത്തിൽ ആടുകളം നരേൻ, ശ്രീരഞ്ജനി, അഭിഷേക്, ‘രാജാ റാണി’ ഫെയിം പാണ്ഡ്യൻ, കവിതാ ഭാരതി, പാണ്ടി, മണികണ്ഠൻ, രാജേഷ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

    Summary: Dhyan Sreenivasan and Aju Varghese to lead the title roles in upcoming movie Nadikalil Sundari Yamuna. The film is set around the premises of active politics in Kannur as a feel-good romantic drama. It will start rolling from September
    Published by:user_57
    First published: