• HOME
  • »
  • NEWS
  • »
  • film
  • »
  • Dhyan Sreenivasan | ധ്യാൻ ശ്രീനിവാസന്റെ നായികയായി ദിവ്യ പിള്ള; ത്രില്ലർ സ്വഭാവത്തിൽ 'ഐ.ഡി.' വരുന്നു

Dhyan Sreenivasan | ധ്യാൻ ശ്രീനിവാസന്റെ നായികയായി ദിവ്യ പിള്ള; ത്രില്ലർ സ്വഭാവത്തിൽ 'ഐ.ഡി.' വരുന്നു

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

ഐ.ഡി.

ഐ.ഡി.

  • Share this:
പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും (Dhyan Sreenivasan) ദിവ്യ പിള്ളയും (Divya Pillai) നായികാ നായകന്മാരാവുന്നു. എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ്‌ കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഐഡി'. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക.

ത്രില്ലർ സ്വഭാവത്തിലാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ, ജോണി ആൻ്റണി, ഷാലു റഹീം, ഭഗത് മാനുവൽ, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ബോബൻ സാമുവൽ, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ഷഫീഖ്, ഹരീഷ് കുമാർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, മാനസ മനോജ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

എസ്സാ ഗ്രൂപ്പ്‌ എന്ന ബിസിനസ്‌ സംരംഭക കമ്പനിയുടെ സിനിമയിലേക്കുള്ള പുതിയ കാൽവെപ്പാണ് ചിത്രം. വരും മാസങ്ങളിൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിന്റെ പണിപ്പുരയിലുമാണ് നിർമ്മാതാക്കൾ.

ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. എഡിറ്റർ: റിയാസ് കെ. ബദർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ. വിനയൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, മ്യൂസിക്‌: നിഹാൽ സാദിഖ്, ആർട്ട്‌: വേലു വാഴയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ്‌ സുഹൈൽ പി.പി., ഷാഫിൽ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, പ്രൊജക്റ്റ്‌ ഡിസൈനർ: നിധിൻ പ്രേമൻ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്ട്യും: രാംദാസ്, ഫിനാൻസ് കൺട്രോളർ: മിധുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: റിചാർഡ് ആന്റണി, ഡിസൈൻ: ജിസ്സൻ പോൾ.

Also read: Nivin Pauly| നിവിൻ പോളിയോട് പാട്ട് പാടാമോയെന്ന് ആരാധിക; കിടിലൻ മറുപടിയും സമ്മാനവും നൽകി താരം

തൃശൂർ: പാട്ടുപാടാമോയെന്ന് ചോദിച്ച ആരാധികയ്ക്ക് സൂപ്പർ മറുപടിയും ഒപ്പം സമ്മാനവും നല്‍കി മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിലെത്തിയപ്പോഴാണ് സംഭവം. മുന്‍പ് എവിടെയും പാട്ട് പാടാന്‍ തയ്യാറാകാത്ത നിവിന്‍ പോളിയോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴായിരുന്നു നിവിന്‍ മറുപടി. താരത്തിന്റെ മറുപടി കൈയടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

പാട്ടുകള്‍ പാടിയാല്‍ കാണികള്‍ കൂവും എന്ന് പറഞ്ഞാണ് മുന്‍പൊക്കെ നിവിന്‍ പാടാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി. ഒരു ചാന്‍സ് കിട്ടിയാല്‍ നിവിന്‍ ചേട്ടനെകൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു പാട്ട് പാടാമോയെന്നും ഈ ആരാധിക ചോദിക്കുന്നു. തുടര്‍ന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി. എല്ലാവരുടേയും കൂടെ സ്‌നേഹത്തോടെ സന്തോഷത്തോടെയിരിക്കുമ്പോള്‍ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ എന്നായിരുന്നു നിവിന്റെ ചോദ്യം. ഇതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് വന്‍ കരഘോഷമാണ് ലഭിച്ചത്. ഇതിന് ശേഷം പാടാന്‍ പറഞ്ഞ ആരാധികയെ സ്റ്റേജില്‍ വിളിച്ച നിവിന്‍ പോളി ഒരു റോസാപ്പൂ സമ്മാനമായി നല്‍കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
Published by:user_57
First published: