നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒരു ചിത്രത്തിൽ

  ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒരു ചിത്രത്തിൽ

  • Share this:
   ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും വേഷമിടുന്ന വി.എം. വിനു ചിത്രം കുട്ടിമാമ ഷൂട്ടിംഗ് ആരംഭിച്ചു. ഗോകുലം മൂവീസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുക. വിമാനം, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ പരിചിതയായ ദുർഗ കൃഷ്ണ, മീര വാസുദേവ് എന്നിവർ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന കഥയാണിത്. ഹാസ്യ ട്രാക്കിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

   റിലീസിന് മുൻപ് 2.0. നേടിയത് 370 കോടി

   ശേഖരൻകുട്ടിയെന്ന, ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം ഗ്രാമത്തിലെ ഏറ്റവും വലിയ തലവേദനയാണ്. ഈ റിട്ടയേർഡ് പട്ടാളക്കാരൻ അടിസ്ഥാനപരമായി ശുദ്ധനാണ്. പക്ഷെ ആളിന്റെ പട്ടാള കഥകളാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ശേഖരൻകുട്ടിയെ കാണുമ്പോൾ തന്നെ മറ്റുള്ളവർ ഓടി രക്ഷപ്പെടും. മുന്നിൽപെട്ടാൽ കഥ കേട്ടിരുന്ന് ഒരു ദിവസത്തെ കാര്യം നടക്കില്ല.

   ശേഖരൻകുട്ടിയുടെ യൗവ്വനകാലമാണ് ധ്യാൻ ശ്രീനിവാസൻ കൈകാര്യം ചെയ്യുന്നത്. ഫ്ലാഷ്ബാക്കിലൂടെയാണ് കഥ പറയുന്നത്. ഓരോ സീനിലും നർമ്മം നിറച്ച്‌, കഥാപാത്രത്തിന്റെ വേദനയും, ഒറ്റപ്പെടലും വരച്ചു കാട്ടുന്നു ഈ ചിത്രം. ആക്ഷൻ, പ്രണയം, ഹാസ്യം എല്ലാം ചേർത്തൊരു ഫാമിലി പാക്കായാണ് ചിത്രം ഇറങ്ങുന്നത്. 2016ലാണ് വിനുവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം മേൽവിലാസം തിയേറ്ററുകളിലെത്തിയത്.

   First published:
   )}