നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Dhyan Sreenivasan | 'ജോയി ഫുൾ എൻജോയ്'; ധ്യാൻ ശ്രീനിവാസൻ നായകനാവുന്നു

  Dhyan Sreenivasan | 'ജോയി ഫുൾ എൻജോയ്'; ധ്യാൻ ശ്രീനിവാസൻ നായകനാവുന്നു

  Dhyan Sreenivasan in Joyful Enjoy | ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന പുതിയ ചിത്രം

  ധ്യാൻ ശ്രീനിവാസൻ

  ധ്യാൻ ശ്രീനിവാസൻ

  • Share this:
   'ഐസ് ഒരതി' എന്ന ചിത്രത്തിനു ശേഷം യുവ നടൻ ധ്യാൻ ശ്രീനിവാസനെ (Dhyan Sreenivasan) നായകനാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോയി ഫുൾ എൻജോയ്' (Joyful Enjoy movie). പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവ്വഹിക്കുന്നു.

   എഡിറ്റർ- രാകേഷ് അശോക്, സംഗീതം- കൈലാസ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, കല- വേലു വാഴയൂർ, മേക്കപ്പ്- പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മനേഷ് ബാലകൃഷ്ണൻ, സ്റ്റിൽസ്-രാംദാസ് മാത്തൂർ, പരസ്യകല- മനു ഡാവിൻസി.

   മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണ്ണയവും മറ്റും പുരോഗമിക്കുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   ധ്യാൻ ശ്രീനിവാസന്റേതായി ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.

   കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വീകം'. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ഷീലു അബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ഡെയിൻ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

   സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന 'ത്രയം' പൂർണ്ണമായും രാത്രിയിൽ ചിത്രീകരിച്ച സിനിമയാണ്.

   ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്ന സിനിമയാണ് 'പ്രകാശൻ പറക്കട്ടെ'. ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഗൂഢാലോചന', 'ലൗ ആക്ഷൻ ഡ്രാമ', '9 എം എം' എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'.

   സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനിൽ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നയൻ എം.എം.' ഈ ചിത്രത്തിൽ മഞ്ജു വാര്യർ നായികയാവും.

   ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'കടവുള്‍ സകായം നടന സഭ'. സത്യനേശൻ നാടാർ എന്ന കഥാപാത്രമാണ് ധ്യാൻ അവതരിപ്പിക്കുന്നത്.

   Summary: Joyful Enjoy is a movie having Dhyan Sreenivasan in the lead. A pretty long list of movies from the actor has so far been announced. Dhyan will be seen as protagonist and director. His second directorial after Love, Action, Drama comes with Prakashan Parakkatte, a family drama
   Published by:user_57
   First published:
   )}