• HOME
  • »
  • NEWS
  • »
  • film
  • »
  • Dhyan Sreenivasan | ധ്യാൻ ശ്രീനിവാസന്റെ 'ബുള്ളറ്റ് ഡയറീസ്' കണ്ണൂരിൽ ആരംഭിച്ചു

Dhyan Sreenivasan | ധ്യാൻ ശ്രീനിവാസന്റെ 'ബുള്ളറ്റ് ഡയറീസ്' കണ്ണൂരിൽ ആരംഭിച്ചു

Dhyan Sreenivasan movie Bullet Diaries starts rolling in Kannur | ധ്യാൻ ശ്രീനിവാസൻ, രഞ്ജി പണിക്കർ, പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന താരങ്ങൾ

ബുള്ളറ്റ് ഡയറീസ്

ബുള്ളറ്റ് ഡയറീസ്

  • Last Updated :
  • Share this:
    ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), രഞ്ജി പണിക്കർ (Renji Panicker), പ്രയാഗ മാർട്ടിൻ (Prayaga Martin) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് മണ്ടൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബുള്ളറ്റ് ഡയറീസ്' (Bullet Diaries) എന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ കരുവാഞ്ചൽ കാപ്പിമല ജംങ്ഷനിൽ ആരംഭിച്ചു.

    ആൻസൺ പോൾ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

    ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റർ- രഞ്ജൻ എബ്രാഹം.

    പ്രൊഡക്ഷൻ ഡിസൈനർ- അനിൽ അങ്കമാലി, കല- അജയൻ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രാംദാസ് മാത്തൂർ, പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കാരന്തൂർ. പി.ആർ.ഒ.- എ. എസ്. ദിനേശ്.



    Also read: 'ഹൃദയം' റിലീസില്‍ മാറ്റമില്ല; ജനുവരി 21ന് തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍

    പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസില്‍ മാറ്റമില്ലെന്ന് അണിയറ പ്രരവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രം ജനുവരി 21ന് തന്നെ എത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

    'ഹൃദയം' ജനുവരി 21ന് റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ക് ഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നെറ്റ് കര്‍ഫ്യു എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്നും വിനീത് ശ്രീനിവാസന്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.

    മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
    Published by:user_57
    First published: