• HOME
  • »
  • NEWS
  • »
  • film
  • »
  • Dhyan Sreenivasan | 'നദികളിൽ സുന്ദരി യമുന' തന്നെ; ധ്യാൻ ചിത്രത്തിൽ പറയുന്നത് കണ്ണൂരിന്റെ രാഷ്ട്രീയം

Dhyan Sreenivasan | 'നദികളിൽ സുന്ദരി യമുന' തന്നെ; ധ്യാൻ ചിത്രത്തിൽ പറയുന്നത് കണ്ണൂരിന്റെ രാഷ്ട്രീയം

കണ്ണൂരിൻ്റെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസകരമായ ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുക

നദികളിൽ സുന്ദരി യമുന

നദികളിൽ സുന്ദരി യമുന

  • Share this:
സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവർ നിർമ്മിക്കുന്ന 'നദികളിൽ സുന്ദരി യമുന' (Nadikalil Sundari Yamuna) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ എട്ട് ശനിയാഴ്ച് തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ആരംഭിക്കുന്നു. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെളളാറ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

കണ്ണൂരിൻ്റെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസകരമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആതിര, ആമി, പാർവണ എന്നിവരാണ് നായികമാരാകുന്നത്.

അജു വർഗീസ്, നവാസ് വള്ളിക്കുന്ന്, മനോജ്, കെ.യു. (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ഭാനു പയ്യന്നൂർ എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.

ഫൈസൽ അലി ഛായാഗ്രഹണവും രതിൽ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്, കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ, മേക്കപ്പ് -ജയൻ പൂങ്കുളം, നിർമ്മാണ നിർവ്വഹണം- സജീവ് ചന്തിരൂർ.

തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.

Also read: Nivin Pauly in Padavettu | പ്രണയം കണ്ണുകളിലാണോ? നിവിൻ പോളിയുടെ 'പടവെട്ടിലെ' മഴപ്പാട്ട്

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ (Padavettu) 'മഴപ്പാട്ട്' പുറത്ത്. പ്രണയം തുളുമ്പുന്ന മഴപ്പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഗോവിന്ദും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സരിഗമയാണ് ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിവിന്റെയും നായികയായ അതിഥിയുടെയും കഥാപാത്രങ്ങളുടെ പ്രണയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

കെബ ജെര്‍മിയ ആണ് ഗാനത്തിന്റെ ഗിത്താര്‍. ബാസ് നവീന്‍ കുമാര്‍, മിക്‌സ്ഡ് ആന്‍ഡ് മാസ്റ്റര്‍ഡ് അമിത് ബാല്‍ എന്നിവരാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'പടവെട്ട്'.

ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Summary: Dhyan Sreenivasan starring Nadikalil Sundari Yamuna is a romantic tale narrated against the politically thriving places of Kannur. The movie is slated to start rolling on October 7, Friday. Three fresh faces are playing female leads
Published by:user_57
First published: