നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Partners movie | ധ്യാൻ ശ്രീനിവാസൻ ചിത്രം 'പാർട്ട്ണേർസ്' കാസർഗോഡ് ചിത്രീകരണം ആരംഭിച്ചു

  Partners movie | ധ്യാൻ ശ്രീനിവാസൻ ചിത്രം 'പാർട്ട്ണേർസ്' കാസർഗോഡ് ചിത്രീകരണം ആരംഭിച്ചു

  Dhyan Sreenivasan movie Partners starts rolling in Kasargod | കാസർഗോഡും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു

  ചിത്രീകരണം ആരംഭിച്ചു

  ചിത്രീകരണം ആരംഭിച്ചു

  • Share this:
   മലയാള സിനിമയിലേക്ക് ഒരു തിരക്കഥാകൃത്ത് കൂടി സംവിധായകനിരയിലേക്കു കടന്നു വരുന്ന ചിത്രമാണ് 'പാർട്ട്ണേർസ്' (Partners). ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവീൻ ജോൺ ആണ്. 'ഇര' എന്ന ചിത്രത്തിന് തിരക്കഥ രചിച്ച നവീൻ ജോൺ പിന്നീട് മമ്മൂട്ടി - വൈശാഖ് ടീമിൻ്റെ പുതിയ ചിത്രമായ 'ന്യൂയോർക്കിൻ്റെ' തിരക്കഥാകൃത്ത് കൂടിയാണ്.

   കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് വെള്ളിയാഴ്ച്ച കാസർഗോഡ് ആരംഭിച്ചു. കാസർഗോട്ട് സമീപകാലത്തു നടന്ന ഒരു സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ത്രില്ലർ സിനിമയായിരിക്കുമിത്.

   സാറ്റ്ന ടൈറ്റസ് ആണ് നായിക. 'പിച്ചക്കാരൻ' എന്ന തമിഴ് സിനിമയിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് സാറ്റ്ന ടൈറ്റസ്.

   കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം, ഹരീഷ് പേരടി, അനീഷ് ഗോപാൽ, നീരജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   ഹരി നാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌- സുനിൽ എസ്. പിള്ള, കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ് - സജി കൊരട്ടി, കോസ്റ്റ്യം‌ ഡിസൈൻ - സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽ കോട്ട. പി.ആർ.ഒ. - വാഴൂർ ജോസ്, സ്റ്റിൽസ് - രാംദാസ് മാത്തൂർ.

   കാസർഗോഡും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.   Also read: വിവാഹ ശേഷം കത്രീനയും വിക്കിയും ഹെലികോപ്റ്റർ യാത്രയിൽ; വീഡിയോ വൈറൽ

   ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ രാജസ്ഥാനിൽ നടന്ന സ്വകാര്യ ചടങ്ങിൽ വിക്കി കൗശലും (Vicky Kaushal) കത്രീന കൈഫും (Katrina Kaif) വിവാഹിതരായി. കർശനമായ സുരക്ഷയിലും മേൽനോട്ടത്തിലും സവായ് മധോപൂരിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിൽ നടന്ന വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടാൻ ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു.

   നവദമ്പതികൾ ഇപ്പോൾ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയാണ് കത്രീന ഹെലികോപ്റ്ററിൽ കയറുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ലൈം-മഞ്ഞ നിറത്തിലുള്ള സ്യൂട്ടായിരുന്നു നടി ധരിച്ചിരുന്നത്.

   ഡിസംബർ 9 വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. താരങ്ങൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ എത്തി, വിവാഹത്തിന്റെ ചിത്രങ്ങൾ സഹിതം സന്തോഷകരമായ പ്രഖ്യാപനം നടത്തി. “ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു," കത്രീനയും വിക്കിയും അടിക്കുറിപ്പിൽ എഴുതി.

   Summary: Partners, a movie starring Dhyan Sreenivasan in the lead role starts rolling in Kasargod. Naveen John is the director
   Published by:user_57
   First published:
   )}