നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Dhyan Sreenivasan | ധ്യാൻ ശ്രീനിവാസൻ നായകൻ; പുതിയ ചിത്രം 'പാർട്ട്ണേഴ്സ്' ചിത്രീകരണത്തിന് തയാറെടുക്കുന്നു

  Dhyan Sreenivasan | ധ്യാൻ ശ്രീനിവാസൻ നായകൻ; പുതിയ ചിത്രം 'പാർട്ട്ണേഴ്സ്' ചിത്രീകരണത്തിന് തയാറെടുക്കുന്നു

  Dhyan Sreenivasan movie Partners to start rolling soon | കാസർഗോഡ് നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ അവതരണം

  ധ്യാൻ ശ്രീനിവാസൻ

  ധ്യാൻ ശ്രീനിവാസൻ

  • Share this:
   ധ്യാൻ ശീനിവാസൻ (Dhyan Sreenivasan) നായകനാകുന്ന 'പാർട്ട്ണേഴ്സ്' (Partners movie) എന്ന സിനിമയുടെ ചിത്രീകരണം ഡിസംബർ പത്തിന് കാസർഗോട്ട് ആരംഭിക്കുന്നു. ഇര, മമ്മൂട്ടി- വൈശാഖ് ടീമിൻ്റെ ന്യൂയോർക്ക് എന്നീ ചിത്രങ്ങൾക്ക് നിരക്കഥ രചിച്ച് ശ്രദ്ധേയനായ നവീൻ ജോൺ ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് നിർമ്മാണം.

   കാസർഗോഡ് നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ നവീൻ ജോസ് പറഞ്ഞു. സഞ്ജു ശിവറാം, കലാഭവൻ ഷാജോൺ, ഹരിഷ് പേരടി, അനീഷ് ഗോപാൽ, നീരജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടു നായികമാരിൽ ഒന്ന് സാധന ടൈറ്റസ്സാണ്.
   'പിച്ചക്കാരൻ' എന്ന തമിഴ് സിനിമയിലൂടെ രംഗത്തെത്തിയ നടിയാണ് സാധന ടൈറ്റസ് .

   ഹരി നാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌- സുനിൽ എസ്. പിള്ള. കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ് - സജി കൊരട്ടി, കോസ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽക്കോട്ട, പ്രൊജക്റ്റ് ഡിസൈനർ - ബാദുഷ, പി.ആർ.ഒ.- വാഴൂർ ജോസ്.   Also read: Jai Bhim | 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സിനിമ; പട്ടികയിൽ മലയാളം ചിത്രവും

   ഗൂഗിളില്‍ (Google) ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ജയ് ഭീം (Jai Bhim). ആദ്യ പത്തില്‍ എണ്ണത്തില്‍ കൂടുതല്‍ ബോളീവുഡ് ചിത്രങ്ങളാണ്.

   ആമസോണ്‍ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'ജയ് ഭീം' (Jai Bhim) ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം. സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. ലിസ്റ്റില്‍ ആറാമതായി തമിഴില്‍ നിന്ന് ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം 'മാസ്റ്ററും' ഇടംപിടിച്ചിട്ടുണ്ട്.

   സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ, സല്‍മാന്‍ ഖാന്റെ രാധെ, അക്ഷയ് കുമാറിന്റെ ബെല്‍ബോട്ടം, സൂര്യവന്‍ശി, അജയ് ദേവ്ഗണിന്റെ ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് ബോളിവുഡില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രങ്ങള്‍. ഇന്ത്യന്‍ പ്രേക്ഷകര്‍ തിരഞ്ഞ കൂട്ടത്തില്‍ രണ്ട് ഹോളിവുഡ് ചിത്രങ്ങളും ഉണ്ട്. എറ്റേണല്‍സ്, ഗോഡ്‌സില്ല vs കോംഗ് എന്നിവയാണ് അവ.

   Summary: Dhyan Sreenivasan movie 'Partners' to start rolling in Kasargod on December 10. The movie is touted to have inspired from a real-life incident occured in Kasargod 
   Published by:user_57
   First published:
   )}