• HOME
 • »
 • NEWS
 • »
 • film
 • »
 • Kaduva | ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിര്; 'കടുവ'യിലെ പൃഥ്വിരാജിന്റെ ഡയലോഗിനെതിരെ വിമർശനം

Kaduva | ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിര്; 'കടുവ'യിലെ പൃഥ്വിരാജിന്റെ ഡയലോഗിനെതിരെ വിമർശനം

അതേസമയം തന്നെ സീമയോട് പൃഥ്വിരാജ് പറയുന്ന മറ്റൊരു ഡയലോഗിലെ സ്ത്രീവിരുദ്ധതയും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്

 • Share this:
  ഏറെ നാളുകൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ 'കടുവ' തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആക്ഷൻ നിറഞ്ഞ ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോൾ സിനിമയിലെ ചില പരാമർശങ്ങൾക്കെതിരെ വിമർശനമുയരുകയാണ്. വിവേക് ഒബ്‌റോയുടെ വില്ലൻ കഥാപാത്രം ജോസഫ് ചാണ്ടിയോട് കുര്യാച്ചൻ പറയുന്ന ഡയലോഗാണിത്. 'നമ്മള് ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും' എന്ന പരാമർശമാണ് വിമർശനത്തിനിടയായത്. പോസ്റ്റിൽ പറഞ്ഞ വിഷയം പിൻതാങ്ങി പലരും കമന്റ് സെക്ഷനിൽ എത്തിയിട്ടുണ്ട്. M3DB എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ വിപിൻ കെ.ജി. എന്നയാൾ കുറിച്ച പോസ്റ്റ് ഇതാ. ഇദ്ദേഹം മനുഷ്യാവകാശ കമ്മീഷൻ പ്രവർത്തകനെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

  "കടുവ ഇന്നലെ വൈകിട്ട് കണ്ടു .
  സിനിമയെ കുറിച്ച് നിരൂപണം എഴുതുന്നില്ല അത് ഒരൊ ആളുടെ എക്സ്പീരിയൻസ്‌ന് വിടുന്നു ..
  എന്നാൽ ഒരുകാര്യം പറയാതെ വയ്യ .. പൃഥ്വിരാജ് സുകുമാരൻ ടെ കഥാപാത്രം തന്നെ തന്നെപറയുന്ന ഒരു ഡയലോഗ്. മാതാപിതാക്കൾ ചെയ്യുന്ന തെറ്റ് ആണത്രേ. ഭിന്നശേഷിക്കാരായ കുട്ടികൾ ജനിക്കാൻ കാരണം .. പ്രിത്വിരാജ്ടെ സിനിമ കാണാൻ പോകുന്ന എത്രയോ കുടുംബങ്ങളിൽ അങ്ങനെ ഉള്ള കുട്ടികൾ ഉണ്ടാകും .സിനിമ കാണുമ്പോൾ ആ ഡയലോഗ് കേൾക്കുമ്പോൾ ആ തീയേറ്ററിൽ ഇരുന്നു അവർ എത്ര മാനസിക വിഷമം അനുഭവിച്ചിട്ടുണ്ടാകും ..
  നാളെ അത് മറ്റു പ്ലാറ്റഫോം ഇൽ കാണുമ്പോൾ എത്രയൊ പേരെ അത് വേദനിപ്പിക്കാം ?! .
  അത്യന്തo വേദനജനകവും, അധിക്ഷെപവും, അങ്ങനെ ജനിച്ച, ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളോട് ഉള്ള വിവേചനം, പരിഹാസം ഒക്കെയാണ് ആ ഒരു ഡയലോഗ്.

  അത്തരം കുഞ്ഞുങ്ങളെ അധിഷെപിക്കുന്നതു മാനുഷിക മൂല്യങ്ങൾക്കു നിരക്കാത്തതും മനുഷ്യ അവകാശ ലംഘനവും, സാമൂഹിക നീതി നിഷേധവും നിയമപരമായി കുറ്റകരവും ആണ് ..

  ഇങ്ങനെ ജനിച്ച കുട്ടികളെ മാലാഖമാരെ പോലെ നോക്കുന്ന ആ കുഞ്ഞു മക്കളുടെ ഭാവിയെ കുറിച്ചു വ്യകുലപെടുന്ന അവരെ മുഖ്യധാരയിലെക്കു കൈ പിടിച്ചു നടത്താൻ നോക്കുന്ന മാതാപിതാക്കളോട് ചെയ്യാവുന്ന ഏറ്റവും നികൃഷ്‌ടമായ അധിക്ഷേപം എന്നേ എനിക്ക് പറയാനുള്ളൂ. കൂടാതെ സമൂഹത്തിൽ ഒറ്റപെടുത്തി നാളെ ഇത്തരം കുട്ടികളെ അടച്ചിട്ട മുറിയിലെക്കു ഒതുക്കുന്ന പ്രവണത കൂട്ടാൻ മാത്രമേ ഇത്തരം സാഹചര്യം വഴിവെക്കൂ.
  ചിത്രീകരണ സമയത്തോ, ഡബ്ബിങ് സമയത്തോ അണിയറ പ്രവർത്തകർക്കോ സെൻസർ ബോർഡ് പോലും തെറ്റ് തിരിച്ചറിഞ്ഞു ഒഴിവാക്കാത്തതിൽ ശക്തമായി അപലപിക്കുന്നു ..
  അല്ലെങ്കിൽ പിന്നെ എന്തിനാണ് സെന്‍സർ ബോർഡ് ?!
  എത്രയും പെട്ടന്ന് ആ സിനിമ യിൽ നിന്നും ആ scene മാറ്റുകയും അണിയറ പ്രവർത്തകർ മാപ്പു പറയുകയും വേണo..

  ഒരു അഭ്യർത്ഥന കൂടി നിങ്ങൾ അങ്ങനെ ഉള്ള കുട്ടികളുടെ സ്ഥാപനങ്ങളിൽ വീടുകളിൽ ഒരിക്കൽ എങ്കിലും പൊയിരുന്നെങ്കിൽ ഒരു മണിക്കൂർ എങ്കിലും ചിലവഴിചിരുന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും അവരെ അധിക്ഷെപിക്കുകയില്ല .

  സ്പെഷ്യൽ കിഡ്സ് ഉള്ള എല്ലാ മാതാപിതാക്കളോടും ആദരവ് പ്രകടിപിച്ചു കൊണ്ടു ശക്തമായ പ്രതിഷേധം കടുവ സിനിമ അണിയറ പ്രവർത്തകരോട് രേഖപെടുത്തുന്നു.. കേരള ബാലാവകാശ കമ്മിഷൻ, സാമൂഹിക നീതി വകുപ്പ് എന്നിവർ ശക്തമായ നിയമ നടപടി എടുക്കാൻ ഇതിനാൽ ആവശ്യപ്പെടുന്നു.'

  അതേസമയം, വില്ലന്റെ അമ്മ കഥാപാത്രത്തോട് നായകൻ പറയുന്ന ഡയലോഗിലെ സ്ത്രീവിരുദ്ധതയും ഈ പോസ്റ്റിനു താഴെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. തന്റെ മക്കളുടെ മരിച്ചുപോയ പിതാവിനെ സാക്ഷിനിർത്തി സീമയുടെ കഥാപാത്രം ചെയ്ത സത്യം ലംഘിക്കപ്പെട്ടത് ചോദ്യം ചെയ്യുന്ന ഭാഗത്താണ് ആ ഡയലോഗ്. അമ്മയോളം പ്രായമുള്ള സ്ത്രീയുടെ മുഖത്തുനോക്കി, അവരുടെ മകന്റെയും മരുമകളുടെയും മുന്നിൽവച്ച്, മക്കളുടെ പിതൃത്വം ചോദ്യംചെയ്യുകയാണ് നായകൻ കുര്യാച്ചൻ.

  "ഈ സിനിമയിൽ ഒഴിവാക്കേണ്ടിയിരുന്നത് ഈ ഡയലോഗല്ല.. സീമയോട് പറയുന്നതാണ്... വേണമെങ്കിൽ പൃഥ്വിരാജിന് അത് ഒഴിവാക്കാമായിരുന്നു.. കാരണം സീമയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് പൃഥ്വിരാജിൻ്റെ അമ്മയാണ്... സിനിമയെ സിനിമയായി കാണുക.... സീരിയസായി എടുക്കാതിരിക്കുക," എന്നാണ് ഇർഷാദ് എന്നയാൾ നൽകിയ കമന്റിന്റെ ഒരു ഭാഗം.
  Published by:user_57
  First published: