ഇന്റർഫേസ് /വാർത്ത /Film / അന്ന് ആ ഗാനരംഗം മുറിവേൽപ്പിച്ചത് മലൈകയുടെ അരക്കെട്ടിനെ

അന്ന് ആ ഗാനരംഗം മുറിവേൽപ്പിച്ചത് മലൈകയുടെ അരക്കെട്ടിനെ

മലൈക അറോറ

മലൈക അറോറ

Dil Se’s Iconic Song Chhaiyya Chhaiyya Left Malaika Arora Bleeding Around the Waist | ഛയ്യാ ഛയ്യാ ഗാനരംഗം ആടി തകർത്ത മലൈക മുറിവേറ്റ അരക്കെട്ടുമായാണ് ചിത്രീകരണം കഴിഞ്ഞ ശേഷം മടങ്ങിയത്

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    പ്രേക്ഷകരെ ആനന്ദിപ്പിക്കുകയും ചുവടു വയ്പ്പിക്കുകയും ചെയ്ത ഗാനമാണ് ബോളിവുഡ് ചിത്രം ദിൽ സെയിലെ ഛയ്യാ ഛയ്യാ. ആ ഗാനരംഗം ആടി തകർത്ത മലൈക പക്ഷെ മുറിവേറ്റ അരക്കെട്ടുമായാണ് ചിത്രീകരണം കഴിഞ്ഞ ശേഷം മടങ്ങിയത്. പിന്നീടും പല ഹിറ്റ് നമ്പറുകൾ സമ്മാനിച്ച മലൈക 'ഡാൻസ് ഇന്ത്യ ഡാൻസ്' പരിപാടിയിലെ സെലിബ്രിറ്റി ജഡ്ജ് ആയി പങ്കെടുത്തിരുന്നു. ആ വേളയിലാണ് അവർ ഗതകാല സ്മരണകൾ അയവിറക്കിയത്.

    "ഛയ്യാ ഛയ്യാ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ പല തവണ വീണിരുന്നു. കാറ്റ് തട്ടി ഞാൻ ഇടത്തേക്കും വലത്തേക്കും ആടി ഉലഞ്ഞു. അത് തടയാനായി ടീം അംഗങ്ങൾ എന്റെ ഗാഗ്രയിലൂടെ അരക്കെട്ടിലേക്ക് ഒരു കയർ മുറുക്കി, അതിനെ ട്രെയിനുമായി ബന്ധിപ്പിച്ചു. അങ്ങനെ എനിക്കെന്റെ ശരീരം ബാലൻസ് ചെയ്ത് ഓടുന്ന ട്രെയിനുമായി സിങ്ക് ആവാൻ സാധിച്ചു. പക്ഷെ കയർ മാറ്റിയതും, എന്റെ അരക്കെട്ടിനരികെ മുറിവുകൾ കണ്ടു, ചോര പൊടിയാനും തുടങ്ങി. അതെല്ലാവരെയും വിഷമിപ്പിച്ചു," മലൈക പറഞ്ഞു.

    ' isDesktop="true" id="143799" youtubeid="PQmrmVs10X8" category="film">

    1998ൽ മണിരത്നം സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ഷാരൂഖ് ഖാൻ, മനീഷ കൊയ്‌രാള, പ്രീതി സിന്റ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. തനിക്കുണ്ടായ മുറിവിനെ എത്ര ഗൗരവകരമായാണ് ടീം കണ്ടതെന്നും, സുഖപ്പെടുന്നത് വരെ അവരുടെ ഭാഗത്ത് നിന്നുമുണ്ടായ ശ്രദ്ധയെ പറ്റിയും മലൈക ഷോയ്ക്കിടെ പറയുകയുണ്ടായി.

    First published:

    Tags: Bollywood, Bollywood actress, Bollywood film, Malaika arora, Malaika arora career