ദിലീപും കാവ്യയും വീണ്ടും, ദേ പുട്ടിലെ ചിത്രം ഏറ്റെടുത്ത് ആരാധകർ

Dileep and Kavya Madhavan in one frame: അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'പിന്നെയും' ആണ് ദിലീപും കാവ്യയും ഒന്നിച്ചെത്തിയ ഏറ്റവും അവസാനത്തെ സിനിമ

news18india
Updated: March 21, 2019, 2:30 PM IST
ദിലീപും കാവ്യയും വീണ്ടും, ദേ പുട്ടിലെ ചിത്രം ഏറ്റെടുത്ത് ആരാധകർ
ദിലീപും കാവ്യയും
  • Share this:
കുഞ്ഞു മകൾ മഹാലക്ഷ്മിയുടെ പേരിടൽ ചടങ്ങിൽ അണിഞ്ഞൊരുങ്ങി അതി സുന്ദരിയായി എത്തിയ കാവ്യ. ഇന്റർനെറ്റിൽ പാറിപ്പറന്ന ചിത്രങ്ങളിൽ കാവ്യയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ലായിരുന്നു. വിവാഹ ശേഷം പൊതു വേദികളിൽ നിന്നും ചടങ്ങുകളിൽ നിന്നും വിട്ടു നിന്ന കാവ്യയുടെ വിരലിലെണ്ണാവുന്ന ഫോട്ടോകൾ മാത്രമേ പിന്നീട് ആരാധകർക്ക് മുന്നിലെത്തിയുള്ളൂ. എന്നാൽ ഇപ്പോൾ ഇതാ ഏറ്റവും പുതിയ ചിത്രം വീണ്ടും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. കാവ്യയും ദിലീപും ദേ പുട്ടിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ഇന്റർനെറ്റിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'പിന്നെയും' ആണ് ദിലീപും കാവ്യയും ഒന്നിച്ചെത്തിയ ഏറ്റവും അവസാനത്തെ സിനിമ.ശുഭരാത്രി, പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയിൽ ദിലീപ് ഭാഗമാണ്. നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.

First published: March 21, 2019, 2:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading