താര ദമ്പതികളായ ദിലീപും കാവ്യാ മാധവനും ഒന്നിച്ച്, പൊതുവിടങ്ങളിൽ, വളരെ വിരളമായേ പ്രത്യക്ഷപെടാറുള്ളൂ. അടുത്തിടെ ഇവർ നടത്തിയ ക്ഷേത്ര ദർശനം വാർത്തയായിരുന്നു. തൊട്ടു പിന്നാലെ അടുത്ത ചിത്രവും എത്തുകയാണ്. ദിലീപും കാവ്യയും മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണിത്.
മിക്കവാറും പരിപാടികളിൽ മകൾ മീനാക്ഷിയാവും ദിലീപിനൊപ്പം ഉണ്ടാവുക. ദിലീപിന്റെ അനുജൻ അനൂപിന്റെ ചിത്രത്തിനെ പൂജാ വേളയിലും മീനാക്ഷിയാണ് അച്ഛനൊപ്പം എത്തിയത്. എന്നാൽ, താരകുടുംബത്തിൽ ആരാധകർ കാത്തിരിക്കുന്നത് ഒരാളുടെ മുഖമാണ്, ദിലീപ് കാവ്യ ദമ്പതികളുടെ പുത്രി മഹാലക്ഷ്മിയുടേത്. മഹാലക്ഷ്മിയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.
നടൻ സലിം കുമാറിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കവെ പകർത്തിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിട്ടുണ്ട്. സലിം കുമാറിന് 50 വയസ്സ് തികഞ്ഞ കാര്യം ആരാധകർക്കൊപ്പം പങ്കു വച്ച് ഇക്കഴിഞ്ഞ ദിവസം താരം ആഘോഷിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.