ദിലീപും കാവ്യയും ഒന്നിച്ച്; വീഡിയോ ഇതാ

Dileep and Kavya Madhavan together | ദിലീപും ഭാര്യ കാവ്യ മാധവനും ഒന്നിച്ചെത്തുന്ന അവസരങ്ങളെല്ലാം സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടതാണ്

news18india
Updated: April 8, 2019, 3:35 PM IST
ദിലീപും കാവ്യയും ഒന്നിച്ച്; വീഡിയോ ഇതാ
ദിലീപ്-കാവ്യാ വിഡിയോയിൽ നിന്നും
  • Share this:
ദിലീപും ഭാര്യ കാവ്യ മാധവനും ഒന്നിച്ചെത്തുന്ന അവസരങ്ങളെല്ലാം സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടതാണ്. വിവാഹ ശേഷം പൊതു വേദികളിൽ നിന്നും ചടങ്ങുകളിൽ നിന്നും വിട്ടു നിന്ന കാവ്യയെ കാണുന്നത് വിരളമായിരുന്നു എന്നത് തന്നെ കാരണം. വിരലിലെണ്ണാവുന്ന ഫോട്ടോകൾ മാത്രമേ പിന്നീട് ആരാധകർക്ക് മുന്നിലെത്തിയുള്ളൂ. കുറച്ചു ഫോട്ടോകൾ പുറത്തു വന്നിരുന്നെങ്കിലും, ഭാര്യയും ഭർത്താവും ഒന്നിച്ചൊരു പരിപാടിക്കെത്തിയ വീഡിയോയാണ് ഇപ്പോൾ തരംഗമാവുന്നത്.കാവ്യയും ദിലീപും ദേ പുട്ടിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു ഏറ്റവും ഒടുവിൽ ആരാധകർ ഏറ്റെടുത്തത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'പിന്നെയും' ആണ് ദിലീപും കാവ്യയും ഒന്നിച്ചെത്തിയ ഏറ്റവും അവസാനത്തെ സിനിമ.

ദിലീപിന്റെ കോടതി സമക്ഷം ബാലൻ വക്കീൽ അടുത്തിടെ തിയേറ്ററിൽ എത്തിയിരുന്നു. ശുഭരാത്രി, പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയിൽ ദിലീപ് ഭാഗമാണ്. നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍