• HOME
 • »
 • NEWS
 • »
 • film
 • »
 • 'നിന്റെ സ്റ്റാൻഡേർഡിന് ഈ പാട്ടൊക്കെ ധാരാളം'; 'കേശു ഈ വീടിന്റെ നാഥനിലെ' ഗാനവുമായി ദിലീപും നാദിർഷായും

'നിന്റെ സ്റ്റാൻഡേർഡിന് ഈ പാട്ടൊക്കെ ധാരാളം'; 'കേശു ഈ വീടിന്റെ നാഥനിലെ' ഗാനവുമായി ദിലീപും നാദിർഷായും

ദിലീപ്-നാദിർഷ സംഭാഷണവുമായി 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയിലെ ഗാനം

ദിലീപും നാദിർഷായും

ദിലീപും നാദിർഷായും

 • Last Updated :
 • Share this:
  രസകരമായ തുടക്കവുമായി ദിലീപ്-നാദിർഷ ചിത്രം 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയിലെ ഗാനം. ഇരുവരും തമ്മിലെ ഡയലോഗോടുകൂടിയാണ് പുറത്തുവന്ന ഗാനം ആരംഭിക്കുന്നത്. നാദിർഷാ എഴുതി ഈണമിട്ട ഗാനം പാടിയത് ദിലീപാണ്. കുട്ടികൾക്കുള്ള ഗാനത്തിൽ കുട്ടികളും കോറസ് പാടുന്നുണ്ട്.

  ഈ ചിത്രത്തിന്റെ പേരും വിവാദങ്ങളിൽ ഇടം നേടിയിരുന്നു.

  തൊണ്ണൂറുകളില്‍ ഏറേ സജീവമായിരുന്ന മിമിക്രി കാസ്റ്റായിരുന്ന 'ദേ മാവേലി കൊമ്പത്ത്' അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിർഷ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ്, സിനിമാ രംഗത്തേയ്ക്ക് കടക്കുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'.

  ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഉർവശി നായികാ വേഷം ചെയ്യും.

  സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, ഉർവ്വശി, അനുശ്രീ, വെെഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ, അശതി തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

  നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു. ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.  Also read: ഇങ്ങനെ ആരെങ്കിലും ഓണം ആശംസിച്ചിട്ടുണ്ടോ? ഒരിക്കൽക്കൂടി വ്യത്യസ്തനായി ജൂഡ് ആന്റണി ജോസഫ്

  സംവിധായകൻ മാത്രമല്ല, നല്ലൊരു സാമൂഹിക നിരീക്ഷകൻ കൂടിയാണ് ജൂഡ് ആന്റണി ജോസഫ്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ജൂഡ് ആന്റണി തന്റേതായ നിലപാടുകൾ മറയില്ലാതെ വിളിച്ചുപറയാൻ ധൈര്യം കാട്ടാറുള്ള കലാകാരനാണ്.

  അടുത്തിടെ അഫ്ഘാനിസ്ഥാൻ താലിബാൻ പിടിച്ചടക്കുകയും, സ്ത്രീകളുടെ സ്വാതത്ര്യം വളരെയധികം ഹനിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജൂഡ് പോസ്റ്റ് ചെയ്ത വാക്കുകൾ എവിടെയും ശ്രദ്ധാകേന്ദ്രമായിരുന്നു.

  "മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും." എന്നായിരുന്നു ജൂഡ് ആന്റണിയുടെ നിരീക്ഷണം.

  ഇപ്പോൾ തീർത്തും വ്യത്യസ്തനായി ഓണം ആശംസിച്ചിരിക്കുകയാണ് ജൂഡ്.

  "ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ. അല്ലാത്തവർക്ക് സ്നേഹം നിറഞ്ഞ ഗെറ്റ് വെൽ സൂൺ (വേഗം സുഖം പ്രാപിക്കട്ടെ) ആശംസകൾ."

  ഒട്ടേറെപ്പേർ ജൂഡ് ആന്റണിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

  Summary: New song from Dileep-Nadirsha movie Keshu Ee Veedinte Nathan is out
  Published by:user_57
  First published: