കൊച്ചി: പതിവ് തെറ്റിക്കാതെ ഇക്കുറിയും വോട്ട് ചെയ്യാൻ ദിലീപ് എത്തി. അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പമാണ് ദിലീപ് പോളിങ് ബൂത്തിലേക്ക് വന്നത്. സെൽഫിയുമായി ആരാധകരും, പിന്നെ മാധ്യമങ്ങളും ദിലീപിനെ വളഞ്ഞു. ഇന്ത്യയെ രക്ഷിക്കുന്ന ഭരണം വരട്ടെ എന്നാശംസിക്കുന്നു എന്നാണു ദിലീപ് പറഞ്ഞത്. ഭാര്യ കാവ്യ മാധവനും വോട്ട് ചെയ്യുന്നുണ്ട്. എറണാകുളം വെണ്ണലയിലാണ് കാവ്യക്ക് വോട്ട്. നാലാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ച അമ്മയുടെ സുഹൃത്തുമായി ഒരു കൂടിക്കാഴ്ചയും ഇതിനോടകം നടന്നു. എല്ലാ തിരഞ്ഞെടുപ്പിനും സ്ഥിരമായി ദിലീപ് വോട്ട് രേഖപ്പെടുത്താറുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.