ദിലീപിൻറെ പുതിയ ചിത്രം, സംവിധാനം വ്യാസൻ

news18india
Updated: January 7, 2019, 5:22 PM IST
ദിലീപിൻറെ പുതിയ ചിത്രം, സംവിധാനം വ്യാസൻ
  • News18 India
  • Last Updated: January 7, 2019, 5:22 PM IST IST
  • Share this:
ഒരിടവേള കഴിഞ്ഞ് തിരിച്ചു വരവ് നടത്തുന്ന ദിലീപിൻറെ പേരിൽ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഏറ്റവും അടുത്തായി ദിലീപ് തന്നെ തൻ്റെ പുതിയ ചിത്രമായ പറക്കും പപ്പന്റെ പ്രഖ്യാപനം ഫേസ്ബുക് പോസ്റ്റ് വഴി നടത്തിയിരുന്നു. എന്നാൽ പുതു വർഷത്തിൽ ഏറ്റവും ആദ്യം വരുന്ന ദിലീപ് വാർത്ത ഇതാണ്. ദിലീപ്, സംവിധായകൻ കെ.പി. വ്യാസന്റെ പുതിയ ചിത്രത്തിൽ നായക വേഷം ചെയ്യുന്നു. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് വ്യാസൻ. ഒരു സംഭവ കഥയെ ആസ്‌പദമാക്കിയ ചിത്രത്തിൽ, മറ്റു താരങ്ങൾ ആരൊക്കെയെന്ന് തീരുമാനിക്കുന്നതേയുള്ളൂ.

വിനീതും, നിവിനും പിന്നെ അജുവും: സെൽഫ് ട്രോൾ ആസ്വദിച്ച്‌ അജു വർഗീസ്

കമ്മാര സംഭവത്തിന് ശേഷം വരുന്ന ദിലീപ് ചിത്രം, ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ, ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും. മംമ്ത മോഹൻദാസാണ് നായിക. ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ ഏറെക്കുറെ ചിത്രീകരണം കഴിഞ്ഞിരിക്കുന്നു. റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ് പി. ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യും. ഇത് ബ്രസീലിലാവും ചിത്രീകരിക്കുക. സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ എന്ന ചിത്രമുണ്ട്. ഇതിൽ തെന്നിന്ത്യൻ താരം അർജുൻ സർജയും വേഷമിടും.

ഇതൊക്കെയും കൂടാതെ ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം, നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങൾ എന്നിവയുടെ ചർച്ചകൾ നടക്കുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍