ധ്യാന നിമഗ്നനായി ദിലീപ്; ജാക്ക് ഡാനിയേലിന്റെ സെറ്റിൽ നിന്നും

Dileep in complete zen mode | ചിത്രം സോഷ്യൽ മീഡിയയിൽ

news18india
Updated: May 2, 2019, 10:20 AM IST
ധ്യാന നിമഗ്നനായി ദിലീപ്; ജാക്ക് ഡാനിയേലിന്റെ സെറ്റിൽ നിന്നും
ദിലീപ്
  • Share this:
ജാക്ക് ഡാനിയേലിന്റെ സെറ്റിൽ ധ്യാന നിമഗ്നനായി ഇരിക്കുന്ന ദിലീപിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ. സ്പീഡ് ട്രാക്ക് സംവിധായകൻ എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിലവിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണിത്. കെ.പി. വ്യാസൻ ചിത്രം ശുഭരാത്രിക്ക് ശേഷം ദിലീപ് നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് ജാക്ക് ഡാനിയേൽ. തെന്നിന്ത്യൻ താരം അർജുൻ സർജ്ജ അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അർജുന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ജാക്ക് ഡാനിയേൽ. മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും അർജുൻ വേഷമിടുന്നുണ്ട്.

അഞ്ചു കുര്യൻ ആണ് നായിക. മാർച്ച് മാസം ആയിരുന്നു ചിത്രത്തിന്റെ സ്വിച് ഓൺ ചടങ്ങ്. കോടതി സമക്ഷം ബാലൻ വക്കീലാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയിൽ ദിലീപ് ഭാഗമാണ്. നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.

First published: May 2, 2019, 10:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading