കനത്ത മഴയും പ്രളയവും മൂടിയ ഹിമാചൽ പ്രദേശിലെ ഉൾനാടൻ ഗ്രാമത്തിൽ മഞ്ജു വാര്യർ ഉൾപ്പെടെ 30 പേരടങ്ങുന്ന സിനിമാ സംഘം കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ എത്രയും വേഗം നടക്കും എന്ന് പ്രതീക്ഷിക്കുമ്പോൾ ഹൈബി ഈഡൻ എം.പി. ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. മഞ്ജുവിന് സംഘവും പ്രതിസന്ധിയിലായ വിവരം തന്നെ വിളിച്ചറിയിച്ചത് ദിലീപ് എന്നാണ് അദ്ദേഹം പറയുന്നത്.
"നടൻ ദിലീപാണ് വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം."
മഞ്ജു കുടുംബത്തെ സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ അവസ്ഥ പുറം ലോകം അറിഞ്ഞത്. രണ്ടു ദിവസത്തെ ഭക്ഷണം മാത്രമാണ് ഇവരുടെ പക്കൽ അവശേഷിക്കുന്നത്. ആശയ വിനിമയത്തിനുള്ള സംവിധാനങ്ങളും ഇവിടെ ഇല്ല. ശേഷം കുടുംബം അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
ഹിമാലയൻ താഴ്വരയിലെ ഛത്ര എന്ന ഗ്രാമത്തിൽ സിനിമാ സംഘം ക്യാമ്പ് ചെയ്യുകയായിരുന്നു. ഇത് മണാലിയിൽ നിന്നും 80 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രതികൂല കാലാവസ്ഥയും യാത്ര, ആശയവിനിമയ സംവിധാനങ്ങളുടെ അഭാവവും ഉണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.