ഓഡിയോ ലോഞ്ചിനിടെ ആരും വേദിയിലേക്ക് ക്ഷണിക്കാതിരുന്ന കലാകാരനെ ക്ഷണിച്ച് നടൻ ദിലീപ്

ഓഡിയോ ലോഞ്ചിന് ദിലീപ് എത്തിയതും ചടങ്ങിലേക്ക് അതിഥികളെ സ്വീകരിക്കുന്നതും ലൈവായി എത്തിച്ച ആർട്ടിസ്റ്റ് നൗഫലിനെയാണ് ദിലീപ് വേദിക്ക് പരിചയപ്പെടുത്തിയത്.

news18
Updated: June 12, 2019, 10:27 AM IST
ഓഡിയോ ലോഞ്ചിനിടെ ആരും വേദിയിലേക്ക് ക്ഷണിക്കാതിരുന്ന കലാകാരനെ ക്ഷണിച്ച് നടൻ ദിലീപ്
dileep
  • News18
  • Last Updated: June 12, 2019, 10:27 AM IST
  • Share this:
കൊച്ചി: ആരും അറിയാതെ പോകുമായിരുന്ന ഒരു കലാകാരനെ സദസിന് പരിചയപ്പെടുത്തി നടൻ ദിലീപ്. ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന പുതിയ ചിത്രമായ 'ചില ന്യൂജെൻ നാട്ടുവിശേഷങ്ങളു'ടെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. കലൂര്‍ ഐ.എം.എ ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്. ജനപ്രിയ നായകന്‍ ദിലീപ് മുഖ്യാതിഥിയായിരുന്നു.

ഓഡിയോ ലോഞ്ചിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചടങ്ങുകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആരും അറിയാത്ത കലാകാരനെ ദിലീപ് പരിചയപ്പെടുത്തിയത്. ഓഡിയോ ലോഞ്ചിന് ദിലീപ് എത്തിയതും ചടങ്ങിലേക്ക് അതിഥികളെ സ്വീകരിക്കുന്നതും ലൈവായി എത്തിച്ച ആർട്ടിസ്റ്റ് നൗഫലിനെയാണ് ദിലീപ് വേദിക്ക് പരിചയപ്പെടുത്തിയത്. മണ്ണിൽ അദ്ഭുതങ്ങൾ രചിച്ചയാളാണ് എന്നാണ് നൗഫലിനെ പരിചയപ്പെടുത്തിക്കൊണ്ട് ദിലീപ് പറഞ്ഞത്.

also read: ഇന്റർനെറ്റ് വേഗത കൂട്ടണോ? ഈ വഴികൾ ഒന്നു പരീക്ഷിച്ചു നോക്കൂ

നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന അഞ്ചാമത്തെയും നോവലിനും മൊഹബത്തിനും ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെയും ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’.പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. യുവതാരം അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ ശിവകാമി, സോനു എന്നിവര്‍ നായികമാരായി എത്തുന്നു.

നെടുമുടി വേണു, ദിനേശ് പണിക്കര്‍, വിനയ് വിജയന്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, വിഷ്ണുപ്രിയ, സുബി സുരേഷ്, അഞ്ജലി തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.സന്തോഷ്‌ വര്‍മ, ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് വരികള്‍. യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

എസ്.എല്‍ പുരം ജയസൂര്യയുടേതാണ് തിരക്കഥ. ഛായാഗ്രഹണം അനില്‍ നായര്‍. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്റർ ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിട്ടുണ്ട്. വിഖ്യാതഗായകന്‍ ശങ്കര്‍ മഹാദേവൻ ആലപിച്ചിരിക്കുന്ന ‘സുരാംഗന.. സുമവദന..’എന്ന ഗാനമാണ് ദിനേശ് മാസ്റ്റർ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ് : സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ്‌ കോസ്റ്റ്

First published: June 12, 2019, 10:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading