മറ്റൊരു റൺ ബേബി റണ്ണിനായി ദിലീപും ജോഷിയും ഒന്നിക്കുമോ?

നിലവിൽ ജോജു ജോർജ്ജിനെ നായകനാക്കി പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ജോഷി

news18india
Updated: February 25, 2019, 3:37 PM IST
മറ്റൊരു റൺ ബേബി റണ്ണിനായി ദിലീപും ജോഷിയും ഒന്നിക്കുമോ?
ജോഷി, ദിലീപ്
  • Share this:
റൺവേയിലെ വാളയാർ പരമശിവം വീണ്ടും സംവിധായകൻ ജോഷിക്കൊപ്പം ഒന്നിക്കുമെന്നു റിപ്പോർട്ട്. വലിയൊരു ഇടവേളയ്ക്കു ശേഷം ദിലീപ് ജോഷി ചിത്രത്തിന്റെ ഭാഗമാകുമെന്നും, ഇത് റൺ ബേബി റൺ പോലൊരു വൻകിട മീഡിയ ഗ്രൂപ്പിനെ പിന്നണിയിൽ നിർത്തിയുള്ള കഥയാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ജോജു ജോർജ്ജിനെ നായകനാക്കി പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ജോഷി. നൈല ഉഷയാണ് നായിക. തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഇതാര് ആനക്കാട്ടിൽ ചാക്കോച്ചിയോ?

തൻ്റെ 40 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ സൂപ്പർ ഹീറോകളില്ലാത്തൊരു ചിത്രം ജോഷിയുടേതായി ഇല്ല. പ്രേം നസീറിൽ തുടങ്ങി ദിലീപ് വരെ ആ പാരമ്പര്യം തുടരുന്നു. മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളിൽ നായകന്മാരായിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണി നിരന്ന 2008 ചിത്രം ട്വൻറി-ട്വൻറിയും സംവിധാനം ചെയ്തത് ജോഷിയാണ്.

കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപിൻറെ പേരിൽ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഏറ്റവും അടുത്തായി ദിലീപ് തന്നെ തൻ്റെ പുതിയ ചിത്രമായ പറക്കും പപ്പന്റെ പ്രഖ്യാപനം ഫേസ്ബുക് പോസ്റ്റ് വഴി നടത്തിയിരുന്നു. എന്നാൽ പുതു വർഷത്തിൽ ആദ്യം വന്ന വാർത്ത ദിലീപ്, സംവിധായകൻ കെ.പി. വ്യാസന്റെ പുതിയ ചിത്രത്തിൽ നായക വേഷം ചെയ്യുന്നു എന്നാണ്. ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ ചിത്രീകരണം കഴിഞ്ഞിരിക്കുന്നു. റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ് പി. ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യും. ഇത് ബ്രസീലിലാവും ചിത്രീകരിക്കുക. സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ എന്ന ചിത്രമുണ്ട്. ഇതിൽ തെന്നിന്ത്യൻ താരം അർജുൻ സർജയും വേഷമിടും.ഇതൊക്കെയും കൂടാതെ ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം, നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങൾ എന്നിവയുടെ ചർച്ചകൾ നടക്കുകയാണ്.

First published: February 25, 2019, 3:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading