HOME » NEWS » Film » MOVIES DILEEP KODATHI SAMAKSHAM BALAN VAKKEEL REVIEW FIRST HALF

First half review: കോടതി സമക്ഷം ബാലൻ വക്കീൽ

news18india
Updated: February 21, 2019, 11:37 AM IST
First half review: കോടതി സമക്ഷം ബാലൻ വക്കീൽ
  • News18 India
  • Last Updated: February 21, 2019, 11:37 AM IST
  • Share this:
2018ൽ തിയേറ്ററുകളിൽ എത്തിയ കമ്മാരസംഭവത്തിന് ശേഷം പുറത്തിറങ്ങുന്ന അടുത്ത ദിലീപ് ചിത്രമാണ് കോടതിസമക്ഷം ബാലൻ വക്കീൽ. ഒരിടവേളക്ക് ശേഷം, ദിലീപ് വെള്ളിത്തിരയിൽ വീണ്ടും വക്കീൽ കുപ്പായം അണിയുന്നു എന്നത് ചിത്രത്തിന്‍റെ ഒരു സവിശേഷതയാണ്. ഇതുവരെ ചെയ്ത അത്തരം വേഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ബാലകൃഷ്ണൻ  എന്ന കഥാപാത്രം വ്യത്യസ്തനാണ്.

സംസാര വൈകല്യമുള്ള ബാലൻ വക്കീലും, കോടതിയിലെ അയാളുടെ കേസ് വാദവും, ജീവിതവും പ്രമേയമാക്കിയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലറും ഗാനവും ചിട്ടപ്പെടുത്തിയത്. ആ പ്രതീക്ഷകൾക്കൊത്ത തുടക്കമാണ് ചിത്രം നൽകുന്നത്.

വലിയ മാസ്സ് പരിപാടി ഒന്നും ഇല്ലെങ്കിലും ബാലൻ വക്കീലിന്‍റെ ഇൻട്രോ കേമമാണ്.

ഒരക്ഷരം പോലും ഉരിയാടാതെ ആദ്യ സ്വതന്ത്ര കേസ് പുഷ്പം പോലെ ജയിച്ചു പുറത്തു വരികയാണ് ബാലൻ വക്കീൽ. എന്നാൽ  വൈകല്യം ബാലനൊരു വിലങ്ങു തടിയാണ്. സൗണ്ട് തോമായ്ക്ക് ശേഷം അപകർഷതാബോധത്തിൽ നിന്നും വിജയത്തിലേക്ക് പോകുന്ന ട്രാക്ക് ആണ് ബാലൻ വക്കീലിനും.

കളിയാക്കലുകളുടെ ഇടയിലാണ് അയാളുടെ ആദ്യ കേസ് വിജയം സംഭവിക്കുന്നതും. എന്നാൽ വാദി പ്രതി ആവുന്നു എന്ന അവസ്ഥയിലേക്ക് ബാലൻ വക്കീൽ വന്നു പെടുന്നു.

ആദ്യപകുതിയിൽ അജു വർഗീസ്, സിദ്ദിഖ്  എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ബാലൻ വക്കീലിന്‍റെ ഫ്രീക് അച്ഛനായി, ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ വേഷത്തിൽ കോമഡി കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ് സിദ്ദിഖിന്‍റേത്.

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് വയാകോം 18 ആണ്.
First published: February 21, 2019, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories