ബാലൻ വക്കീൽ പരീക്ഷ സൂപ്പർ ഹിറ്റായി പാസ്സായി കേട്ടോ

2019 ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്

news18india
Updated: March 12, 2019, 9:24 PM IST
ബാലൻ വക്കീൽ പരീക്ഷ സൂപ്പർ ഹിറ്റായി പാസ്സായി കേട്ടോ
2019 ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്
  • Share this:
ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ ഈ വർഷത്തെ സൂപ്പർ ഹിറ്റുകളുടെ പട്ടികയിലേക്കുള്ള പ്രയാണത്തിലേക്ക്. 2019ലെ ആദ്യ ദിലീപ് ചിത്രമായ ബാലൻ വക്കീലിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട്. സംസാര വൈകല്യമുള്ള വക്കീലിന്റെ വേഷത്തിൽ ദിലീപെത്തുന്ന ചിത്രത്തിലെ നായിക മംമ്ത മോഹൻദാസാണ്. 2019 ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിർമ്മാണം. മൈ ബോസ്, ടു കൺട്രീസ് എന്നീ ഹാസ്യ ചിത്രങ്ങൾക്കു ശേഷം ദിലീപ്-മംമ്ത മോഹൻദാസ് ജോഡികൾ ഒന്നിച്ചത് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീലിലാണ്. അജു വർഗീസ്, സിദ്ധിഖ്, ബിന്ദു പണിക്കർ, പ്രിയ ആനന്ദ്, ഭീമൻ രഘു എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഒരു അക്ഷരം പോലും കൃത്യതയോടെ ഉരിയാടാതെ തന്നെ ആദ്യ കേസ് വിജയിക്കുന്നിടത്താണ് ബാലൻ വക്കീലിന്റെ ഇൻട്രോ. ഈ വൈകല്യം കൊണ്ട് മാത്രം ബുദ്ധി കൂർമ്മതയും, നിരീക്ഷണ പാടവവും നന്നെയുള്ള ബാലൻ, ജൂനിയർ വക്കീലായി ഒതുങ്ങിപ്പോകുന്നു. അയാൾ മറ്റുള്ളവരുടെ പരിഹാസപാത്രം ആവുന്നതും അത് കൊണ്ട് തന്നെയാണ്. എന്നാൽ തന്റെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്ന സ്വഭാവം ബാലൻ വക്കീലിനില്ല. അങ്ങനെയിരിക്കെ, തന്റേതല്ലാത്ത കാരണത്താൽ ബാലനും അയാൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അനുരാധയെന്ന പെൺകുട്ടിയും (മംമ്ത മോഹൻദാസ്) ഒരു കുരുക്കിൽ പെടുന്നു. വാദി പ്രതിയാക്കുന്ന കാഴ്ചയാണ് ഇവിടെ നിന്നും സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത്.

First published: March 12, 2019, 9:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading