• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ജീവിതത്തിൽ ഒരവസരം കിട്ടും, രക്ഷപെടാൻ,' ബാലൻ വക്കീൽ ട്രെയ്‌ലർ ഇറങ്ങി

ദിലീപ് വക്കീൽ കോട്ടണിയുന്ന, കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

news18india
Updated: January 24, 2019, 6:43 PM IST
'ജീവിതത്തിൽ ഒരവസരം കിട്ടും, രക്ഷപെടാൻ,' ബാലൻ വക്കീൽ ട്രെയ്‌ലർ ഇറങ്ങി
ട്രെയ്‌ലറിൽ ദിലീപ്
  • News18 India
  • Last Updated: January 24, 2019, 6:43 PM IST IST
  • Share this:
'ജീവിതത്തിൽ ഒരവസരം എല്ലാർക്കും കിട്ടും, രക്ഷപെടാൻ. ബുദ്ധിയുള്ളവൻ അതിൽ പിടിച്ചു രക്ഷപ്പെടും. അവനെ നമ്മൾ ഭാഗ്യവാൻ എന്ന് വിളിക്കും.' ബാലൻ വക്കീൽ ട്രെയ്‌ലറിലെ പഞ്ച് ഡയലോഗ് ആണിത്. ദിലീപ് വക്കീൽ കോട്ടണിയുന്ന, കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സംസാരവൈകല്യമുള്ള, അത് പലപ്പോഴും തൻ്റെ മാർഗ്ഗമധ്യേ തടസ്സമായി ഭവിക്കുന്ന വക്കീലായാണ് ദിലീപ് വേഷമിടുന്നത്. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും പച്ചക്കുതിരയും സൗണ്ട്‌ തോമയും പോലെ വ്യത്യസ്ത വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. 'പാസഞ്ചറിന്' ശേഷം ദിലീപ് വക്കീൽ വേഷത്തിൽ എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.



മംമ്ത മോഹൻദാസ് ആണ് നായിക. ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിർമ്മാണം. ദിലീപ്-മംമ്ത മോഹൻദാസ് ജോഡികളുടെ മൈ ബോസ്, ടു കൺട്രീസ് എന്നീ ഹാസ്യ ചിത്രങ്ങൾക്കു ശേഷം അത്തരം വിഭാഗത്തിലെ മറ്റൊരു ചിത്രമാകും കോടതി സമക്ഷം ബാലൻ വക്കീൽ. എസ്രാ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കു സുപരിചിതയായ പ്രിയ ആനന്ദാണു മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ദിഖ്, ലെന, രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, അജു വർഗീസ്, ഭീമൻ രഘു, കെ.ബി. ഗണേഷ് കുമാർ, ബിന്ദു പണിക്കർ, സംവിധായകൻ കൂടിയായ സജിദ് യാഹിയ എന്നിവരും പല വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

കമ്മാര സംഭവമാണു ദിലീപിന്റെ ഏറ്റവും അടുത്തു പുറത്തിറങ്ങിയ ചിത്രം. രാമചന്ദ്ര ബാബു സംവിധാനം നിർവഹിക്കുന്ന പ്രൊഫസർ ഡിങ്കൻ മറ്റൊരു ദിലീപ് ചിത്രമാണ്. കൂടാതെ ഇതുവരെയും ഷൂട്ടിംഗ് ആരംഭിക്കാത്ത ഒരു പിടി നല്ല ചിത്രങ്ങളിലും ദിലീപ് ഭാഗമാവുന്നുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍