ദിലീപിന്റെ 'മൈ ബോസിന്' തമിഴ് റീമേക്കായി 'സണ്ടക്കാരി'

Dileep movie My Boss gets a Tamil remake, watch the trailer | ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

News18 Malayalam | news18-malayalam
Updated: January 16, 2020, 2:13 PM IST
ദിലീപിന്റെ 'മൈ ബോസിന്' തമിഴ് റീമേക്കായി 'സണ്ടക്കാരി'
മൈ ബോസ് തമിഴ് റീമേക്കിൽ നിന്നും
  • Share this:
ദിലീപ്-മംമ്ത മോഹൻദാസ് ജോഡികൾ തകർത്തഭിനയിച്ച് ബോക്സ് ഓഫീസിൽ ഹിറ്റ് അടിച്ച ജീത്തു ജോസഫ് ചിത്രം മൈ ബോസ് ഇനി തമിഴിൽ. ‘മൈ ബോസ്’ തമിഴിൽ ‘സണ്ടക്കാരി’ എന്ന പേരിൽ പുനർനിർമ്മിക്കുന്നു. ഒറിജിനലിൽ ദിലീപ്, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിൽ ഇവിടെ വിമലും ശ്രിയ ശരണുമാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

ആർ. മദേശ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ബോസ് പ്രൊഡക്ഷൻ കോർപ്പറേഷന്റെ ബാനറിൽ ജയബാലൻ ജയകുമാറും ഷർമിള മന്ദ്രെയും ചിത്രം നിർമ്മിക്കുന്നു.

മലയാളം മൈ ബോസിൽ സായ് കുമാർ അച്ഛന്റെ വേഷം ചെയ്തുവെങ്കിലും, ഇവിടെ മൂത്ത സഹോദരനായി നടൻ പ്രഭു എത്തുന്നു. സത്യൻ, പുന്നഗായ് പൂ ഗീത, കെ ആർ വിജയ, രേഖ, ദേവ് ഗിൽ, ഉമാ പദ്മാനബൻ, ക്രെയിൻ മനോഹർ, മഹാനതി ശങ്കർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Published by: meera
First published: January 16, 2020, 2:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading