'വേഗംപോയി പല്ലുതേച്ചോട്ടാ അല്ലെങ്കി ഇന്ത്യ ഭരിക്കാൻ പറ്റില്ല'; രസകരമായി ശുഭരാത്രിയുടെ ടീസർ

ഇന്ദിരാഗാന്ധിയെ വളരെയധികം ഇഷ്ടപ്പെടുന്ന കൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്.

news18
Updated: June 9, 2019, 11:35 AM IST
'വേഗംപോയി പല്ലുതേച്ചോട്ടാ അല്ലെങ്കി ഇന്ത്യ ഭരിക്കാൻ പറ്റില്ല'; രസകരമായി ശുഭരാത്രിയുടെ ടീസർ
shubharathri
  • News18
  • Last Updated: June 9, 2019, 11:35 AM IST
  • Share this:
ദിലീപിനെ നായകനാക്കി കെ പി വ്യാസൻ ഒരുക്കുന്ന ശുഭരാത്രി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രസകരമായ സംഭാഷണ രംഗങ്ങൾ ഉൾപ്പെടുന്ന ടീസറിന് ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണുള്ളത്. അനു സിതാരയാണ് ചിത്രത്തിൽ നായിക.

also read: കൊല്ലം തുളസിയുടെ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസ്: യുവമോര്‍ച്ച മുന്‍ ജില്ലാനേതാവ് അറസ്റ്റില്‍

യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ കഥ കെ പി വ്യാസൻറേത് തന്നെയാണ്. ഇന്ദിരാഗാന്ധിയെ വളരെയധികം ഇഷ്ടപ്പെടുന്ന കൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനു സിതാരയ്ക്ക്.

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്.
First published: June 9, 2019, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading