• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എറണാകുളത്ത് ദിലീപിന്റെ ശുഭരാത്രി

ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

news18india
Updated: March 11, 2019, 1:26 PM IST
എറണാകുളത്ത് ദിലീപിന്റെ ശുഭരാത്രി
ദിലീപ്, അനു സിതാര
  • News18 India
  • Last Updated: March 11, 2019, 1:26 PM IST IST
  • Share this:
ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രം 'ശുഭരാത്രി'ക്ക് എറണാകുളത്ത് ആരംഭം. അനു സിതാര നായികയായ ചിത്രത്തിൽ സിദ്ദിഖും, നദിയ മൊയ്‌ദുവും പ്രധാന വേഷങ്ങളിലെത്തും. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനുവിന്. പുതുമുഖങ്ങൾക്കും അവസരം നൽകുന്ന ചിത്രമാണിത്. 'അയാള്‍ ജീവിച്ചിരിപ്പുണ്ട് ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് വ്യാസൻ.

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്.

Also read: ദിലീപ് ചിത്രത്തിൽ നദിയ മൊയ്‌ദു

ദിലീപിൻറെ പേരിൽ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഏറ്റവും അടുത്തായി ദിലീപ് തന്നെ തൻ്റെ പുതിയ ചിത്രമായ പറക്കും പപ്പന്റെ പ്രഖ്യാപനം ഫേസ്ബുക് പോസ്റ്റ് വഴി നടത്തിയിരുന്നു. എന്നാൽ പുതു വർഷത്തിൽ ഏറ്റവും ആദ്യം വന്ന വാർത്ത ദിലീപ്, സംവിധായകൻ കെ.പി. വ്യാസന്റെ പുതിയ ചിത്രത്തിൽ നായക വേഷം ചെയ്യുന്നു എന്നാണ്.

ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ ചിത്രീകരണം കഴിഞ്ഞിരിക്കുന്നു. റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ് പി. ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യും. ഇത് ബ്രസീലിലാവും ചിത്രീകരിക്കുക. സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ എന്ന ചിത്രമുണ്ട്. ഇതിൽ തെന്നിന്ത്യൻ താരം അർജുൻ സർജയും വേഷമിടും.ഇതൊക്കെയും കൂടാതെ ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം, നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങൾ എന്നിവയുടെ ചർച്ചകൾ നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍