'മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കി ആഘോഷിക്കാൻ എന്റെ മോൾടെ ജീവിതം വേണ്ട'; ദിലീപിന്റെ ശുഭരാത്രി

Dileep movie Subharathri trailer unveiled | കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ഗൗരവകരമായി ചർച്ച ചെയ്യുന്നതിന്റെ ഉദാഹരണവുമായാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്

news18india
Updated: June 24, 2019, 7:45 PM IST
'മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കി ആഘോഷിക്കാൻ എന്റെ മോൾടെ ജീവിതം വേണ്ട'; ദിലീപിന്റെ ശുഭരാത്രി
ട്രെയ്‌ലറിലെ ഒരു രംഗം
  • Share this:
നിയമത്തിന്റെ നൂലാമാലകളിൽ ഉഴലുന്ന ഒരു വ്യക്തിയുടെ മാനസിക സംഘർഷങ്ങളുമായി ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ട്രെയ്‌ലർ. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ഗൗരവകരമായി ചർച്ച ചെയ്യുന്നതിന്റെ ഉദാഹരണവുമായാണ് ട്രെയ്‌ലർ യൂട്യൂബിൽ പ്രേക്ഷക സമക്ഷം എത്തിയിരിക്കുന്നത്. അടുത്ത് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും.കൃഷ്ണനായി ദിലീപ് എത്തുമ്പോൾ മുഹമ്മദ് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് സിദ്ദിഖ്‌ ആണ്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ കഥ കെ.പി. വ്യാസൻറേത് തന്നെയാണ്. ഇന്ദിരാഗാന്ധിയെ വളരെയധികം ഇഷ്ടപ്പെടുന്ന കൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് നായിക അനു സിതാരയ്ക്ക്.

കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന അടുത്ത ദിലീപ് ചിത്രമാണ് ശുഭരാത്രി. നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്.

First published: June 24, 2019, 7:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading