• HOME
 • »
 • NEWS
 • »
 • film
 • »
 • Keshu Ee Veedinte Nadhan|'ലോട്ടറിയടിച്ച കേശു' ഡിസംബർ 31 മുതൽ പ്രേക്ഷകരിലേക്ക്; ട്രെയിലർ പുറത്തിറങ്ങി

Keshu Ee Veedinte Nadhan|'ലോട്ടറിയടിച്ച കേശു' ഡിസംബർ 31 മുതൽ പ്രേക്ഷകരിലേക്ക്; ട്രെയിലർ പുറത്തിറങ്ങി

കനകം- കാമിനി- കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് "കേശു ഈ വീടിന്റെ നാഥൻ".

 • Last Updated :
 • Share this:
  ദിലീപ് - നാദിർഷാ (Dileep- Nadirshah) കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന സിനിമ കേശു ഈ വീടിന്റെ നാഥൻ (Keshu Ee Veedinte Nadhan)ട്രെയിലർ (Trailer) പുറത്തിറങ്ങി. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലർ ജനങ്ങളിലേക്ക് എത്തിയത്. കനകം- കാമിനി- കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് "കേശു ഈ വീടിന്റെ നാഥൻ".

  ദിലീപ് - നാദിർഷ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ചിരി വിരുന്നാകും എന്ന് ഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറിൽ ഉടനീളം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. പുതുവർഷം മുതൽ കുടുംബ പ്രേക്ഷരെ ചിരി സദസ്സിലേക്ക് തിരികെയെത്തിക്കുന്ന ദിലീപ് ചിത്രമായിരിക്കും കേശു ഈ വീടിന്റെ നാഥൻ എന്ന് അടിവരയിടുന്നതാണ് ട്രെയിലറും ഇതുവരെ പുറത്തു വന്ന ഗാനങ്ങളും.  സജീവ് പാഴൂരിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിലീപ്- ഉർവശി ജോഡി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കലാഭവൻ ഷാജോണ്‍, കോട്ടയം നസീർ ,ഹരിശ്രീ അശോകൻ‌, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സ്വാസിക, നസ്‌ലിൻ, അനുശ്രീ, വൈഷ്ണവി, ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിർഷാ തന്നയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിക്കുന്നത്.

  ആസിഫ് അലി എത്തിച്ചേർന്നു; 'എ രഞ്ജിത്ത് സിനിമ' ചിത്രീകരണം പുരോഗമിക്കുന്നു

  'എ രഞ്ജിത്ത് സിനിമ' (A Renjith Cinema) എന്ന ചിത്രത്തിൽ ആസിഫ് അലി (Asif Ali) എത്തിച്ചേർന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാൻറ്റിക് ത്രില്ലർ ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം മലയാളത്തിലെ മുൻനിര താരങ്ങളും അണിനിരക്കുന്നുണ്ട്. നമിത പ്രമോദ് (Namitha Pramod) ആണ് ചിത്രത്തിലെ നായിക.

  തിരുവനന്തപുരത്തെ ഹോട്ടല്‍ ഹൈസിന്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ആൻസൺ പോൾ, ജൂവൽ മേരി, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം മലയാളത്തിലെ ചില പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

  ലുമിനാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് അമ്പാട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് സംവിധായകന്‍ നിഷാന്ത് സാറ്റു. സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായും നിഷാന്ത് പ്രവർത്തിച്ചിട്ടുണ്ട്.

  സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് നവാഗതനായ മിഥുൻ അശോകൻ ഈണം പകരുന്നു.

  എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- നമിത് ആർ., വൺ ടു ത്രീ ഫ്രെയിംസ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജോമൻ ജോഷി തിട്ടയിൽ, ആർട്ട്‌- അഖിൽ രാജ് ചിറയിൽ, മേക്കപ്പ്- റോണി വെള്ളതൂവൽ, വസ്ത്രലങ്കാരം- വിപിൻ ദാസ്, ടൈറ്റിൽ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കോളിൻസ് ലിയോഫിൽ, സ്റ്റിൽസ്-ശാലു പേയാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഷിനേജ് കൊയിലാണ്ടി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
  Published by:Rajesh V
  First published: